നീരജ് മാധവ് പടക്കുതിര ലൈവ് ഷോ 
Events

'പടക്കുതിര ലൈവ്' ഒക്ടോബർ 4 ന്, തകർപ്പന്‍ ലൈവ് ഷോയുമായി നീരജ് മാധവ് സിഡ്നിയില്‍

ടിക്കറ്റ് വില്പന ആരംഭിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക നിരക്ക്

Elizabath Joseph

സിഡ്നി കാത്തിരിക്കുന്നത് ഇനി പടക്കുതിരയുടെ നാളുകൾക്ക്. സിഡ്‌നിയിൽ നീരജ് മാധവിന്റെ തകർപ്പൻ ലൈവ് ഷോയ്ക്ക് കൗണ്ട്ഡൗൺ തുടങ്ങി. ഡിജെ സനക്കൊപ്പം നീരജ് മാധവ് തന്റെ റാപ്പ് ബീറ്റ്സും ദേശി എനർജിയും നിറഞ്ഞ “പടക്കുതിര ലൈവ്” പരിപാടിയുമായി എത്തുകയാണ്.

ഒക്ടോബർ 4, 2025-ന് യുടിഎസ് അണ്ടർഗ്രൗണ്ടിൽ രാത്രി 7 മണി മുതൽ നടക്കുന്ന ഈ പരിപാടിയിൽ എല്ലാ പ്രായക്കാർക്കും പ്രവേശനം ലഭ്യമാണ്. സെൻട്രൽ സ്റ്റേഷനിൽ നിന്ന് വെറും അഞ്ച് മിനിറ്റ് ദൂരെയുള്ള വേദിയിലേക്ക് ടിക്കറ്റുകൾ വേഗത്തിൽ വിറ്റുപോകുകയാണ്. ഓണത്തിന് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട് .

വിദ്യാർത്ഥികൾക്ക് പ്രത്യേക ഓഫറുകൾ

FRIEND15 കോഡ് ഉപയോഗിച്ച് 15% വിലക്കുറവും STUD കോഡ് വിദ്യാർത്ഥികൾക്ക് പ്രത്യേക ഡിസ്‌കൗണ്ടും ലഭ്യമാണ്. മറക്കാനാവാത്ത ബീറ്റ്സും ദേശി വൈബ്സും നിറഞ്ഞ രാത്രിക്കായി ഉടൻ ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

SCROLL FOR NEXT