പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു (Supplied)
Events

നവോദയ സിഡ്‌നി വാർഷിക പൊതുയോഗം 2025: പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു

നവോദയ അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ഭാവിയിലേക്കുള്ള ദിശ നിശ്ചയിക്കുകയും ചെയ്തു.

Safvana Jouhar

സിഡ്‌നി: 2025 സെപ്റ്റംബർ 27-ന് വെൻറ്റ്‌വർത്ത്വിൽ റെഗ്ബേൺ കമ്മ്യൂണിറ്റി സെന്ററിൽ നവോദയ സിഡ്‌നിയുടെ വാർഷിക പൊതുയോഗം (AGM) നടന്നു. നവോദയ അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ഭാവിയിലേക്കുള്ള ദിശ നിശ്ചയിക്കുകയും ചെയ്തു.

പ്രസിഡന്റ് കിരൺ ജെയിംസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷഹീൻ ഹരീന്ദ്രൻ, ട്രഷറർ പ്രജീവ് ലക്ഷ്മണൻ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ഏകകണ്ഠമായി അംഗീകരിച്ചു. നവോദയ ഓസ്ട്രേലിയയുടെ നാഷണൽ സെക്രട്ടറിയായ അജു ജോണും, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നിഭാഷ്, രാഹുൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായി തിരഞ്ഞെടുത്തു:

പ്രസിഡന്റ്: ദിവ്യ പ്രജീവ്

വൈസ് പ്രസിഡണ്ട്: രഞ്ജിത് രഘുരാജൻ

സെക്രട്ടറി: രഹനേഷ് ഹരിദാസ്

ജോയിന്റ് സെക്രട്ടറി: സുജിത് കൃഷ്ണൻ

ട്രഷറർ: ദീപക് Annalath

കമ്മിറ്റി അംഗങ്ങൾ:

അനന്ദ് ആന്റണി, ക്രിസ് ആന്റണി, അനിത ഗിരീഷ്, ജുമൈല അദിൽ, അഭിൽ വിജയൻ, രാഗേഷ് അക്കിരത്ത്, ജോബിൻ ജോയ്, ഷിജു പുരുഷോത്തമൻ, റീന രവീന്ദ്രൻ, ബിന്റോ മംഗലശ്ശേരി.

സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനായി കല, സാഹിത്യം, നാടകം, കായികം, വിദ്യാർത്ഥികൾ, നഴ്‌സുമാർ, കുടുംബം എന്നീ മേഖലകളിൽ ഉപകമ്മിറ്റികൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. ഉപകമ്മിറ്റി കോർഡിനേറ്റർമാരുടെ പേരുകൾ അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ പ്രഖ്യാപിക്കും.

യോഗം വൈകിട്ട് 5 മണിക്ക് സമാപിക്കുകയും തുടർന്ന് ലഘുഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു.

SCROLL FOR NEXT