(Facebook)
Events

സന്തോഷ് കീഴാറ്റൂരിന്റെയും മധുപാലിന്റെയും നേതൃത്വത്തിൽ ഓസ്‌ട്രേലിയയിൽ നാടകോത്സവം

പെർത്ത്, അഡലൈഡ്, ഡാർവിൻ, ബ്രിസ്ബേൻ നഗരങ്ങളിൽ അദ്ദേഹത്തിന്റെ 'പെൺ നടൻ' എന്ന നാടകം അരങ്ങിലെത്തും. മെൽബൺ, സിഡ്‌നി നഗരങ്ങളിൽ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സോളോ ഡ്രാമയായ 'യൗദ്ധേയ' അവതരിപ്പിക്കും.

Safvana Jouhar

നവോദയ ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാടകോത്സവത്തിൽ മലയാളത്തിന്റെ പ്രമുഖ നാടകപ്രവർത്തകരായ സന്തോഷ് കീഴാറ്റൂരും മധുപാലും പങ്കെടുക്കും. 2027 ഏപ്രിലിൽ ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിലായി അരങ്ങേറുന്ന നാടകോത്സവത്തിന് 'നവരം​ഗം- നവോദയ തിയേറ്റർ ഫെസ്റ്റിവൽ' എന്നാണ് പേര് നൽകിയിരിക്കുന്നത്. പ്രശസ്ത സിനിമാ താരവും നാടക നടനുമായ സന്തോഷ് കീഴാറ്റൂരിന്റെ ശ്രദ്ധേയമായ നാടകങ്ങളാണ് ഫെസ്റ്റിവലിലെ പ്രധാന ആകർഷണം. പെർത്ത്, അഡലൈഡ്, ഡാർവിൻ, ബ്രിസ്ബേൻ നഗരങ്ങളിൽ അദ്ദേഹത്തിന്റെ 'പെൺ നടൻ' എന്ന നാടകം അരങ്ങിലെത്തും. മെൽബൺ, സിഡ്‌നി നഗരങ്ങളിൽ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സോളോ ഡ്രാമയായ 'യൗദ്ധേയ' അവതരിപ്പിക്കും. പ്രശസ്ത സംവിധായകനും നടനുമായ മധുപാലിന്റെയും സന്തോഷ് കീഴാറ്റൂരിന്റെയും നേതൃത്വത്തിൽ നാടക കളരിയും സംഘടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്ന നാടകങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമാകും.

പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിൽ മലയാളത്തിന്റെ തനതായ കലാരൂപങ്ങളെ ആസ്വദിക്കാനും പുതുതലമുറയ്ക്ക് ഭാഷയെയും സംസ്കാരത്തെയും കൂടുതൽ അടുത്തറിയാനും ഈ നാടകോത്സവം അവസരമൊരുക്കും. ചിരിയും ചിന്തയും ഒരുപോലെ പകരുന്ന നാടകങ്ങളിലൂടെ പ്രവാസി സമൂഹത്തിൽ ഐക്യവും മാനവിക മൂല്യങ്ങളും വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. മലയാള നാടകവേദിയുടെ കരുത്തും വൈവിധ്യവും ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന് മുന്നിലെത്തിക്കുന്ന ഈ കലാവിരുന്നിലേക്ക് ഏവരെയും നവോദയ ഓസ്‌ട്രേലിയ ഹൃദയപൂർവം സ്വാഗതം ചെയ്തു.

SCROLL FOR NEXT