Naadam Nadanam ’26 
Events

കലയും സംസ്‌കാരവും വിരുന്നെത്തുന്നു; 'നാദം നടനം 2026' സാംസ്‌കാരിക മാമാങ്കം മെയ് 30-ന് പെൻറിത്തിൽ

പ്രാദേശിക പ്രതിഭകളെ ലോകോത്തര നിലവാരത്തിലുള്ള വേദിയിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Elizabath Joseph

സിഡ്‌നി: ഓസ്‌ട്രേലിയയിലെ മലയാളി കലാകാരന്മാരുടെ സർഗ്ഗവൈഭവം വിളിച്ചോതുന്ന 'നാദം നടനം' കലാസന്ധ്യ മെയ് 30-ന് ശനിയാഴ്ച പെൻറിത്തിൽ അരങ്ങേറും. ഫൈൻ ഫിലിംസിന്റെ ബാനറിൽ സംഘടിപ്പിക്കപ്പെടുന്ന ഈ സാംസ്‌കാരിക വിരുന്നിന് പെൻറിത്തിലെ പ്രശസ്തമായ ജോവാൻ സതർലാൻഡ് തിയേറ്ററാണ് (Joan Sutherland Theatre) വേദിയാകുന്നത്. പ്രാദേശിക പ്രതിഭകളെ ലോകോത്തര നിലവാരത്തിലുള്ള വേദിയിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നൂറ്റമ്പതിലധികം കലാകാരന്മാർ പങ്കെടുക്കുന്ന ഈ ബൃഹത്തായ പരിപാടിയിൽ സംഗീതം, നൃത്തം, ഫാഷൻ ഷോ, നാടകം, ഡോക്യുമെന്ററി തുടങ്ങി വിവിധ കലാരൂപങ്ങളുടെ സമ്മേളനമാണ് ഒരുക്കിയിരിക്കുന്നത്. സിനിമാറ്റിക് ശൈലിയിലുള്ള ഫാഷൻ റൺവേയും നൂതനമായ കൊറിയോഗ്രഫികളും നാടം നടനത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ അതിഥികളായി എത്തും.

പ്രശസ്ത ജ്വല്ലറി ബ്രാൻഡായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. ടിക്കറ്റുകൾ തിയേറ്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാണ്.

ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം!

Link: thejoan.com.au/naadam-nadanam

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

സന്തോഷ് പുത്തൻ: 0430 037 665

സുജിത്ത് നായർ: 0413 090 028

SCROLL FOR NEXT