അമല കലാപഠശാലയുടെ 39-ാമത് നാടക പ്രൊഡക്ഷനായ 'മറിയം – മദർ ഓഫ് ഗോഡ്' എന്ന ബൈബിൾ നാടകം ഒക്ടോബർ 23 വെള്ളിയാഴ്ച സിഡ്നിയിൽ അരങ്ങേറുന്നു. കാംബൽടൗൺ സെന്റ് തോമസ് സിറോ-മലബാർ മിഷന്റെ ആഭിമുഖ്യത്തിൽ Camden Civic Centreൽ വെച്ച് വൈകുന്നേരം 6.30 ന് നാടകം ആരംഭിക്കും. പരിശുദ്ധ ദൈവമാതാവിന്റെ വിശ്വാസവും ദൈവകൃപയും സമർപ്പണവും നിറഞ്ഞ ജീവിതകഥ തത്സമയം വേദിയിൽ എത്തിക്കുന്നതാണ് ഈ നാടകം. കുടുംബങ്ങൾക്കും വിശ്വാസസമൂഹത്തിനും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ഇത്.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി ബോബൻ (0470 238 891), ഷിൻസ് (0447 668 289), ഷാജി (0470 600 827), മെൽബിൻ (0433 606 577) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ബുക്കിംഗുമായി ബന്ധപ്പെട്ട് സഹായം ആവശ്യമുള്ളവർക്ക് 0451969772 എന്ന നമ്പറിലോ abhiausjb@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.