ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. (Supplied)
Events

പൂർണ്ണമായും ഓസ്‌ട്രേലിയയിൽ ചിത്രീകരിച്ച മലയാള ചലച്ചിത്രം ‘വിദൂരം’ ഉടൻ പ്രദർശനത്തിന്

രാകേഷ് വി.ആറിന്റെ സംവിധാനത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന രാജേഷ് വിജയാണ്.

Safvana Jouhar

പൂർണ്ണമായും ഓസ്‌ട്രേലിയയിൽ ചിത്രീകരിച്ച മലയാള ചലച്ചിത്രം ‘വിദൂരം’ ഉടൻ പ്രദർശനത്തിന് എത്തുന്നു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം കാൻബറയിലടക്കം മറ്റ് സംസ്ഥാനങ്ങളിലും ഉടൻ പ്രദർശനത്തിന് എത്തുമെന്ന് മാജിക് ബോക്സ് മോഷൻ പിക്‌ചേഴ്‌സ് അറിയിച്ചു.

രാകേഷ് വി.ആറിന്റെ സംവിധാനത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന രാജേഷ് വിജയാണ്. മികച്ച സംഗീത സംവിധായകനുള്ള 2024-ലെ കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവായ രാജേഷ് വിജയ് തന്നെയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് ആലപിച്ച ഗാനത്തിന്റെ ചിട്ടപ്പെടുത്തലും രാജേഷ് വിജയുടേതാണ്.

പ്രശസ്ത ഓസ്‌ട്രേലിയൻ മലയാളി നടൻ ശ്രീജിത്ത് ഗംഗാധരൻ, ഷാരോൺ റോസ് ബിജു, അനിൽ ജോർജ്ജ് എബ്രഹാം, സൗജാനിയ കാസിന, അലക റെജി, ജോയൽ ബിജു, അരുൺ ബാബു, തോമസ് ഈസോ, അനിൽരാജ് ഗോപിനാഥൻ നായർ, മാളവിക താക്കൂർ എന്നിവരാണ് പ്രധാന താരങ്ങൾ. അനിൽ തങ്കപ്പൻ സംഭാഷണം എഴുതിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണവും സംവിധായകൻ രാകേഷ് വി.ആർ തന്നെയാണ് നിർവഹിച്ചത്. എഡിറ്റിംഗ്: അമൽജിത്ത്. ഗാനരചന: സജി ശ്രീവൽസം, ഫെലിക്സ് ജോഫ്രി.

ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. കഴിഞ്ഞ ആഴ്ച കാൻബറയിൽ അണിയറപ്രവർത്തകർക്കായി ഒരു പ്രീമിയർ ഷോ സംഘടിപ്പിച്ചിരുന്നു. ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രീമിയറുകൾ സംഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്നും നിർമ്മാതാക്കൾ അറിയിച്ചു.

SCROLL FOR NEXT