Frame Fest 2025 M Astraia Event
Events

ഫ്രെയിം ഫെസ്റ്റ് ഒക്ടോബർ 25 ന്, ഒറ്റരാത്രിയിൽ രണ്ടുപടം, ടിക്കറ്റ് ബുക്കിങ് തുടങ്ങി

ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ട് ആറ് മണി മുതൽ രാത്രി എട്ട് മണി വരെ റൗസ് ഹില്ലിലെ റീഡിങ് സിനിമാസിലാണ് പ്രദർശനം.

Elizabath Joseph

സിനിമകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ഒറ്റ രാത്രിയിൽ രണ്ട് സിനിമ കണ്ടാലോ? എം ഓസ്ട്രേലിയ ഇവന്‍റ്സിന്‍റെ നേതൃത്വത്തിൽ ഇതാ വ്യത്യസ്തമായ ഒരു പരിപാടി ഒരുക്കുന്നു. ഫ്രെയിം ഫെസ്റ്റ്- വൺ നൈറ്റ്, ടൂ ഫ്രെയിംസ് എന്ന പരിപാടി എന്ന പേരിൽ വരാന്ത്യം സിനിമ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള ദിവസമാണ്.

പ്രിൻസ് ആന്‍റണി സംവിധാനവും എഡിറ്റിങ്ങും നിർവ്വഹിച്ച, ജിത്തു ജോസഫ് എഴുതി ജോയ്സൺ ദേവസി പ്രൊഡ്യൂസ് ചെയ്ത എക്കോ എന്ന ചലചിത്രവും ബിന്‍റോ മംഗലശേരിയും സീജാ മിഥുൻ കുരുവിളയും സംവിധാനം ചെയ്ത മണ്ണിൽ മറഞ്ഞവർ എന്ന ചിത്രവുമാണ് പ്രദർശിപ്പിക്കുന്നത്. അരുൺ നായര്‍ പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിന് വയലാർ ശരത് ചന്ദ്ര വർമ്മ വരികളെഴുതി മെജോ ജോസഫ് സംഗീതവും നല്കകി. പൂർണ്ണമായും ഓസ്ട്രേലിയയിൽ തന്നെ ചിക്രീകരിച്ചതാണ് രണ്ട് ഷോട്ട് ഫിലിമുകളും.

ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ട് ആറ് മണി മുതൽ രാത്രി എട്ട് മണി വരെ റൗസ് ഹില്ലിലെ റീഡിങ് സിനിമാസിലാണ് പ്രദർശനം. മുതിർന്നവർക്ക് 15 ഡോളറും പത്തിനും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 10 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. പത്ത് വയസിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് +61 406303102, +61 432521986 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

SCROLL FOR NEXT