ഒറ്റ രാത്രിയിൽ രണ്ട് സിനിമ കാണാം! മെട്രോ ഓസ്ട്രേലിയ ഇവന്‍റ്സിന്‍റെ നേതൃത്വത്തിൽ "ഫ്രെയിം ഫെസ്റ്റ്- വൺ നൈറ്റ്, ടൂ ഫ്രെയിംസ്" സംഘടിപ്പിക്കുന്നു. ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ട് ആറ് മണി മുതൽ രാത്രി എട്ട് മണി വരെ റൗസ് ഹില്ലിലെ റീഡിങ് സിനിമാസിൽ സിനിമകൾ പ്രദർശിപ്പിക്കും. പ്രിൻസ് ആന്‍റണി സംവിധാനവും എഡിറ്റിങ്ങും നിർവ്വഹിച്ച, ജിത്തു ജോസഫ് എഴുതി ജോയ്സൺ ദേവസി പ്രൊഡ്യൂസ് ചെയ്ത എക്കോ എന്ന ചലചിത്രവും ബിന്‍റോ മംഗലശേരിയും സീജാ മിഥുൻ കുരുവിളയും സംവിധാനം ചെയ്ത മണ്ണിൽ മറഞ്ഞവർ എന്ന ചിത്രവുമാണ് പ്രദർശിപ്പിക്കുന്നത്. മുതിർന്നവർക്ക് 15 ഡോളറും പത്തിനും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 10 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. പത്ത് വയസിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് +61 406303102, +61 432521986 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.