സിഡ്നി: പ്രശസ്ത ഗായകൻ കെസ്റ്ററും മെറിനും പങ്കെടുക്കുന്ന ‘ദിവ്യ സംഗീതം 2026’ ക്രിസ്തീയ ഭക്തിഗാന കച്ചേരി ഒക്ടോബർ 24ന് സിഡ്നിയിലെ ഇൻസ്പയർ ചർച്ചിൽ നടക്കും. വൈകിട്ട് ആറിന് ആരംഭിക്കുന്ന പരിപാടിയിൽ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയാണ് സംഗീതാവതരണം. ഹോക്സ്റ്റൺ പാർക്കിലെ 1A സ്പൈർ കോർട്ടിലുള്ള ഇൻസ്പയർ ചർച്ചിലാണ് പരിപാടി. സംഗീതത്തിലൂടെയും ആരാധനയിലൂടെയും വിശ്വാസികൾക്ക് ആത്മീയ അനുഭവം പകരുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്രോസ് കൾച്ചർ ലൈവ് ഇവന്റ്സിന്റെ അവതരണത്തിൽ റിഥ്മിക് എന്റർടെയ്ൻമെന്റ്സാണ് പരിപാടി ഒരുക്കുന്നത്.
ടിക്കറ്റുകൾക്ക് 20 ഓസ്ട്രേലിയൻ ഡോളർ മുതൽ 70 ഡോളർ വരെയാണ് നിരക്ക്. സ്റ്റാൻഡേർഡ് ടിക്കറ്റിന് 20 ഡോളറും സിൽവർ ടിക്കറ്റിന് 30 ഡോളറും ഗോൾഡ് ടിക്കറ്റിന് 50 ഡോളറും വിഐപി ടിക്കറ്റിന് 70 ഡോളറുമാണ്. രണ്ട് മുതിർന്നവരും 5–12 വയസ്സിനിടയിലുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്ന സിൽവർ ഫാമിലി ടിക്കറ്റിന് 90 ഡോളറാണ് നിരക്ക്. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. ബുക്കിങ്ങിനും സ്പോൺസർഷിപ്പിനുമായി അലക്സ് (0451 831 985), ജോസ് (0419 306 202), ലിജോ (0406 812 679) എന്നിവരുമായി ബന്ധപ്പെടാം.