ബ്രിസ്ബെയ്ൻഅങ്കമാലി അയൽക്കൂട്ടം  
Events

ബ്രിസ്ബെയ്ൻ അങ്കമാലി അയൽക്കൂട്ടം വാർഷികാഘോഷം ഒക്ടോബർ 18ന്

ആഘോഷത്തിൽ അങ്കമാലി എംഎൽഎ റോജി എം. ജോൺ മുഖ്യാതിഥിയായിരിക്കും

Elizabath Joseph

ബ്രിസ്ബെയ്ൻ: ഏതു നാട്ടിലാണെങ്കിലും മലയാളികൾ ഒരുമിച്ചെത്തിയാൽ പിന്നെ ആഘോഷങ്ങളുടെ സമയമാണ്. അത്തരത്തിലൊരു ആഘോഷത്തിനായി തയ്യാറെടുക്കുകയാണ് ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിലെ അങ്കമാലി അയൽക്കൂട്ടം കൂട്ടായ്മ. ഇവിടുത്തെ അങ്കമാലിക്കാരുടെ കൂട്ടായ്മയുടെ വാർഷികാഘോഷം ഒക്ടോബർ 18 ശനിയാഴ്ച നടക്കും.

ആഘോഷത്തിൽ അങ്കമാലി എംഎൽഎ റോജി എം. ജോൺ മുഖ്യാതിഥിയായിരിക്കും. പ്രാദേശിക ഭരണകൂടത്തിന്റെ പ്രതിനിധിയായി ലോഗൻ മേയർ ജോൺ രവൺ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യവും ഉണ്ടായിരിക്കും.

നാടകം, നൃത്തം,സംഗീതം എന്നിങ്ങനെ കലാപരിപാടികൾ മാത്രമല്ല, പാരമ്പര്യ സംഗീതവും ഡോക്യുമെന്‍ററിയും അങ്കമാലിയുടെ രുചിപ്പെരുമയോടെ സദ്യവും ആഘോഷത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്‌: സാജു പോൾ -0404 233 479, പോളി പറകാടൻ -0431 257 797

SCROLL FOR NEXT