(Supplied)
Events

ഓസ്‌ട്രേലിയയിൽ ‘ജയിലർ 2’ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫിജി എന്നിവിടങ്ങളിലെ റിലീസ് Wanderlust Films & Dream Screen International ആണ് നിർവഹിക്കുന്നത്.

Safvana Jouhar

സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ജയിലർ 2’-ന്റെ ഓസ്‌ട്രേലിയയിലെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ഒക്ടോബർ 15, 2026-നാണ് ചിത്രം ഓസ്‌ട്രേലിയയിൽ റിലീസ് ചെയ്യുന്നത്. നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കുന്നത്. കലാനിധി മാരൻ അവതരിപ്പിക്കുന്ന ചിത്രം സൺ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്.

ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫിജി എന്നിവിടങ്ങളിലെ റിലീസ് Wanderlust Films & Dream Screen International ആണ് നിർവഹിക്കുന്നത്. ഓസ്‌ട്രേലിയയിൽ Village Cinemas, HOYTS, Event Cinemas, Limelight Cinemas എന്നിവിടങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ‘ജയിലർ’ നൽകിയ വൻ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ആവേശം കൂട്ടിയാണ് അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.

SCROLL FOR NEXT