(Supplied)
Events

സിഡ്‌നിയിൽ ആഥിയുടെ ‘ഇൻസോംനിയ’ നവംബർ ആറിന്

നവംബർ 6 വെള്ളിയാഴ്ച വൈകിട്ട് ആറിന് ബോണിറിഗ് സ്പോർട്സ് ക്ലബ്ബിലാണ് പരിപാടി നടക്കുന്നത്.

Safvana Jouhar

സിഡ്‌നിയിൽ ആഥിയുടെ (Aathi) ‘ഇൻസോംനിയ’ (INSOMNIA) പരിപാടിക്ക് ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 6 വെള്ളിയാഴ്ച വൈകിട്ട് ആറിന് ബോണിറിഗ് സ്പോർട്സ് ക്ലബ്ബിലാണ് പരിപാടി നടക്കുന്നത്. പരിപാടിക്കായി നൂറിൽ താഴെ ടിക്കറ്റുകൾ മാത്രമാണ് ഇനി ലഭ്യമായിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു. രംഗപഥം കളക്ടീവും സോ സ്റ്റുഡിയോ ഹൗസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘വേക്ക് അപ്പ് ഇൻടു ദ ഡ്രീം’ എന്ന ആശയത്തിലാണ് ഇൻസോംനിയ അവതരിപ്പിക്കുന്നത്. പ്രേക്ഷകരുടെ ചിന്തകളെയും ചോദ്യങ്ങളെയും ആസ്പദമാക്കിയുള്ള അവതരണമാണ് പരിപാടിയുടെ പ്രത്യേകതയെന്നാണ് സംഘാടകരുടെ പ്രചാരണം. ടിക്കറ്റുകൾ Eventik വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.

SCROLL FOR NEXT