പൊതു ലൈംഗിക കുറ്റവാളികളുടെ രജിസ്ട്രിയുള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകാൻ ക്വീൻസ്‌ലാൻഡ്."തങ്ങളുടെ പ്രദേശത്തെ ഉയർന്ന അപകടസാധ്യതയുള്ള കുറ്റവാളികളെക്കുറിച്ചും കുട്ടികളുമായി പതിവായി മേൽനോട്ടമില്ലാതെ സമ്പർക്കം പുലർത്തുന്ന ആളുകളെക്കുറിച്ചും കുടുംബങ്ങൾക്ക് വിവരങ്ങൾ പബ്ലിക് രജിസ്റ്റർ ലഭ്യമാക്കും," പോലീസ് മന്ത്രി ഡാൻ പർഡി പറഞ്ഞു.
2003-ൽ തട്ടിക്കൊണ്ടുപോയി കൊല ചെയ്യപ്പെട്ട 13 വയസ്സുള്ള സൺഷൈൻ കോസ്റ്റ് സ്കൂൾ വിദ്യാർത്ഥിയായ ഡാനിയേൽ മോർകോംബിന്റെ മാതാപിതാക്കളുടെ വർഷങ്ങളുടെ പ്രചാരണത്തിൻ്റെ ഫലമാണ് ഈ പരിഷ്കാരങ്ങൾ. അതിനാൽ ഈ പരിഷ്കാരങ്ങളെ ഡാനിയേൽസ് ലോ എന്ന് വിളിക്കപ്പെടുന്നു.
പുതിയ മൂന്ന് തലങ്ങളിലുള്ള പബ്ലിക് രജിസ്റ്ററിനുള്ള നിയമനിർമ്മാണം ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രീമിയർ ഡേവിഡ് ക്രിസഫുള്ളി പറഞ്ഞു. ഈ പദ്ധതി പ്രകാരം, ക്വീൻസ്‌ലാൻഡുകാർക്ക് ഈ ഡാറ്റാബേസിൽ തിരയാനും അവരുടെ പ്രദേശത്ത് താമസിക്കുന്ന ബാല ലൈംഗിക കുറ്റവാളികളുടെ ചിത്രങ്ങൾക്കായി അപേക്ഷിക്കാനും കഴിയും. റിപ്പോർട്ടിംഗ് ചെയ്യപ്പെടാത്തതോ അല്ലെങ്കിൽ പരാജയപ്പെട്ടവരോ അധികാരികളിൽ നിന്ന് ഒളിച്ചിരിക്കുന്നവരോ ആയ കുറ്റവാളികളുടെ ചിത്രങ്ങളും വിശദാംശങ്ങളും പൊതു വെബ്‌സൈറ്റ് വഴി ലഭ്യമാകും. ഇതു വഴി മേൽനോട്ടമില്ലാതെ തങ്ങളുടെ കുട്ടിയുമായി സമ്പർക്കം പുലർത്തുന്ന ആരെങ്കിലും കുറ്റവാളിയാണോ എന്ന് പരിശോധിക്കാൻ മാതാപിതാക്കൾക്ക് പോലീസിൽ അപേക്ഷിക്കാനും കഴിയും. പോലീസ് ആയിരിക്കും രജിസ്റ്റർ കൈകാര്യം ചെയ്യുന്നത്.