ക്വാണ്ടാസ്  
Australia

മെല്‍ബണ്‍- ഫ്രാന്‍സ്‌ 24 മണിക്കൂർ നോൺ-സ്റ്റോപ്പ് പറക്കൽ; റെക്കോർഡ് സൃഷ്ടിച്ച് ക്വാണ്ടാസ്

മെൽബണിൽ നിന്ന് ഫ്രാൻസിലെ ടുലൂസിലേക്ക് നടത്തിയ 24 മണിക്കൂറിലധികം നീണ്ട പരീക്ഷണ പറക്കൽ 36 ലക്ഷത്തിലധികം ആളുകളാണ് ഇന്റർനെറ്റിലൂടെ തത്സമയം വീക്ഷിച്ചത്.

Elizabath Joseph

മെൽബൺ: ഓസ്‌ട്രേലിയയിൽ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും നേരിട്ട് വിമാന സർവീസ് ആരംഭിക്കാനുള്ള പ്രമുഖ ഓസ്‌ട്രേലിയൻ വിമാന കമ്പനിയായ ക്വാണ്ടാസിന്റെ 'പ്രൊജക്റ്റ് സൺറൈസ്' (Project Sunrise) ചരിത്രപരമായ വിജയത്തിലേക്ക്. ഇതിന്റെ ഭാഗമായി മെൽബണിൽ നിന്ന് ഫ്രാൻസിലെ ടുലൂസിലേക്ക് നടത്തിയ 24 മണിക്കൂറിലധികം നീണ്ട പരീക്ഷണ പറക്കൽ 36 ലക്ഷത്തിലധികം ആളുകളാണ് ഇന്റർനെറ്റിലൂടെ തത്സമയം വീക്ഷിച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈനായി ട്രാക്ക് ചെയ്ത രണ്ടാമത്തെ വിമാന സർവീസായി ഇത് മാറി.

പ്രത്യേകം രൂപകൽപ്പന ചെയ്ത അധിക ഇന്ധന ടാങ്കുള്ള 'എയർബസ് A350-1000ULR' (Airbus A350-1000ULR) വിമാനമാണ് 24 മണിക്കൂറും 24 മിനിറ്റും കൊണ്ട് 23,075 കിലോമീറ്റർ ദൂരം നോൺ-സ്റ്റോപ്പായി പിന്നിട്ട് റെക്കോർഡിട്ടത്. 2027 ഒക്ടോബറോടെ സിഡ്നിയിൽ നിന്ന് ലണ്ടനിലേക്കും ന്യൂയോർക്കിലേക്കും 19 മുതൽ 21 മണിക്കൂർ കൊണ്ട് നേരിട്ടെത്തുന്ന വാണിജ്യ സർവീസുകൾ ആരംഭിക്കാനാണ് കാന്റസ് ലക്ഷ്യമിടുന്നത്. നിലവിൽ 12 എയർബസ് വിമാനങ്ങൾക്കാണ് കമ്പനി ഓർഡർ നൽകിയിരിക്കുന്നത്.

SCROLL FOR NEXT