ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ (BOM) പുതിയ വെബ്സൈറ്റ് ABC News: Daniel Miles
Australia

ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ വെബ്‌സൈറ്റ് നവീകരണം; ബിൽ വീണ്ടും പരിശോധിക്കാൻ ആവശ്യം

ഒരുമാസം മുൻപ് പുതിയ വെബ്സൈറ്റ് പുറത്തിറങ്ങിയതിന് പിന്നാലെ പൊതുജനങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു

Elizabath Joseph

ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ (BOM) പുതിയ വെബ്സൈറ്റ് നവീകരണത്തിനായി ചെലവഴിച്ച 96.5 മില്യൺ ഡോളറിന്റെ ചെലവ് വീണ്ടും പരിശോധിക്കാൻ നിര്‍ദേശം. ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ പിഴവുള്ളതും ചെലവേറിയതുമായ പുനർരൂപകൽപ്പന ചെയ്‌ത വെബ്‌സൈറ്റ് വീണ്ടും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുവാനും , എങ്ങനെ തെറ്റുകൾ സംഭവിച്ചു എന്ന് സൂക്ഷ്മമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഫെഡറൽ പരിസ്ഥിതി മന്ത്രി ഏജൻസിയുടെ പുതിയ മേധാവിയോട് ആവശ്യപ്പെട്ടു.

പുതിയ വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്യാൻ 96 മില്യൺ ഡോളറിലധികം ചിലവായതായി വെളിപ്പെടുത്തലുകൾക്കിടയിലാണ് ഇത് സംഭവിക്കുന്നത് - ഇത് ആദ്യം ചെലവഴിച്ചതായി അവകാശപ്പെട്ട 4 മില്യൺ ഡോളറിനേക്കാൾ വളരെ ഉയർന്ന തുകയാണ്.

ഒരുമാസം മുൻപ് പുതിയ വെബ്സൈറ്റ് പുറത്തിറങ്ങിയതിന് പിന്നാലെ പൊതുജനങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. സൈറ്റ് നാവിഗേറ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നും, റഡാർ മാപ്പിലെ മാറ്റങ്ങൾ സ്ഥലനാമങ്ങൾ വായിക്കാൻ പ്രയാസമാക്കിയെന്നും ഉപയോക്താക്കൾ പറഞ്ഞു. മഴവിവരങ്ങൾ കണ്ടെത്താനാകാത്തതിനെ തുടർന്ന് കർഷകരും അസന്തോഷം പ്രകടിപ്പിച്ചു. സർക്കാർ ഇടപെട്ടതോടെ BOM പഴയ റഡാർ മാപ്പിലേക്ക് മടങ്ങി. മറ്റു പരിഷ്കരണങ്ങളും നടപ്പാക്കിയിട്ടുണ്ട്.

ABC-യ്ക്ക് നൽകിയ പ്രസ്താവനയിൽ BOM വെബ്സൈറ്റ് നിർമ്മാണവും സുരക്ഷാ പരിശോധനയും ഉൾപ്പെടെ മുഴുവൻ ചെലവ് 96.5 മില്യൺ ഡോളറാണ് എന്ന് വ്യക്തമാക്കി. അതിൽ 4.1 മില്യൺ ഡോളർ റീഡിസൈനിംഗിനും, 79.8 മില്യൺ ഡോളർ വെബ്സൈറ്റ് ബിൽഡിനുമാണ്.

പുതിയ സിഇഒ സ്റ്റുവർട്ട് മിൻചിനുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയതായും വെബ്സൈറ്റ് പ്രശ്നങ്ങളും ചെലവുകളും അടിയന്തിരമായി വിലയിരുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി മറെ വാട്ട് വ്യക്തമാക്കി.

SCROLL FOR NEXT