ആന്റണി അൽബനീസും ജെയിംസ് മാരാപ്പും  (ABC News: Luke Stephenson)
Australia

പപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ഓസ്‌ട്രേലിയയിൽ

പപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മാരാപെ പുക്പുക് ഉടമ്പടിയിൽ ഒപ്പുവെക്കുന്നതിനായി ഓസ്‌ട്രേലിയയിൽ. കൃത്യമായ തീയതിയും സമയവും വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഈ ആഴ്ച ഉടമ്പടിയിൽ ഒപ്പുവെക്കും .

Safvana Jouhar

പപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മാരാപെ പുക്പുക് ഉടമ്പടിയിൽ ഒപ്പുവെക്കുന്നതിനായി ഓസ്‌ട്രേലിയയിൽ. കൃത്യമായ തീയതിയും സമയവും വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഈ ആഴ്ച മാരാപെ ഉടമ്പടിയിൽ ഒപ്പുവെക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. പുതിയ ഉടമ്പടിയിൽ ഒപ്പുവച്ചുകഴിഞ്ഞാൽ, ഇരു രാജ്യങ്ങളും അവരുടെ സൈനിക സേനയെ സംയോജിപ്പിക്കുന്നതിനാൽ, 10,000 പാപ്പുവ ന്യൂ ഗിനിയൻ സൈനികർക്ക് ഓസ്‌ട്രേലിയൻ പ്രതിരോധ സേനയിൽ ചേരാനാകും. പുതിയ ഉടമ്പടി ഓസ്‌ട്രേലിയയുമായുള്ള സുരക്ഷാ ബന്ധത്തെ മെച്ചപ്പെടുത്തുമെന്ന് മാരാപെ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ആഴ്ച അവസാനം പി‌എൻ‌ജി മന്ത്രിസഭ ഉടമ്പടി അംഗീകരിച്ചിരുന്നു.

SCROLL FOR NEXT