Australia

അഡ്രസ് കൊടുത്താൽ മതി.. പറക്കും കാർ ഓസ്ട്രേലിയയിൽ വില്പനയ്ക്കെത്തി, അനുമതി പിന്നീട്

ചൈനയിൽ നിന്നുള്ള എക്സ്പെങ് എന്ന കമ്പനിയാണ് പറക്കുന്ന കാറായ X2 വിനെ വിപണിയിൽ എത്തിക്കുന്നത്.

Elizabath Joseph

വിലാസം കൊടുത്താൻ കാറിൽ പറന്നു പോകാം. കേൾക്കുമ്പോൾ സയൻസ് സിനിമയിലെ ഏതോ രംഗം പോലെ തോന്നുന്നില്ലേ. എന്നാൽ ഇതൊക്കെയാണ് ഇനി വരുന്ന വരുന്ന കാലം.

ഓസ്‌ട്രേലിയയിലെ ആദ്യത്തെ പറക്കുന്ന കാർ ഇപ്പോൾ വിൽപ്പനയ്ക്ക് വന്നിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള എക്സ്പെങ് എന്ന കമ്പനിയാണ് പറക്കുന്ന കാറായ X2 വിനെ വിപണിയിൽ എത്തിക്കുന്നത്.

സിഡ്‌നി ഇന്റർനാഷണൽ ഇവി ഓട്ടോഷോയിൽ ആണ് എക്സ് 2 വിനെ കമ്പനി അവതരിപ്പിച്ചത്. ഒക്ടോബറിൽ ടോക്കിയോ മോട്ടോർ ഷോയിലും അതിനുമുമ്പ് ചൈനയിലും പ്രദർശിപ്പിച്ച കാർ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് കമ്പനി തങ്ങളുടെ വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) 'പറക്കുന്ന കാർ' ഓർഡറുകൾ സ്വീകരിക്കാൻ തുടങ്ങിയതായി സ്ഥിരീകരിച്ചു. എന്നാൽ ഇതിനുള്ള കടമ്പകൾ പലതുണ്ട്. നിലവിൽ റെഗുലേറ്ററി അനുമതികൾക്കായുള്ള കാത്തിരിപ്പിലാണ് കമ്പനി. ഇതത്ര എളുപ്പമായിരിക്കില്ല എന്നാണ് കരുതുന്നത്.

യാത്ര 20 മിനിറ്റ്

പറക്കും കാറിൽ കയറിയാൽ ദൂരങ്ങൾ താണ്ടാമെന്നൊന്നും കരുതേണ്ട. 360 കിലോഗ്രാം ഭാരമുള്ള ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് വാഹനത്തിൽ ഒറ്റ ചാർജിങ്ങിൽ 20 മുതൽ 30 കിലോമീറ്റർ വരെ മാത്രമാണ് സഞ്ചരിക്കുവാൻ സാധിക്കുക, ഇതിന് എട്ട് വ്യക്തിഗത റോട്ടറുകളും മോട്ടോറുകളും, 130 കിലോമീറ്റർ/മണിക്കൂർ പരമാവധി വേഗതയും, രണ്ട് സീറ്റുകളുള്ള അടഞ്ഞ കോക്പിറ്റും ഉണ്ട്. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ ഉപയോഗിക്കാവുന്ന ഒരു ബാലിസ്റ്റിക്-ഗ്രേഡ് പാരച്യൂട്ടും ഇതിൽ സ്റ്റാൻഡേർഡായി ഘടിപ്പിച്ചിട്ടുണ്ട്. യൂറോപ്പ്, ചൈന തുടങ്ങിയ സ്ഥലങ്ങളിൽ Xpeng X2 വില്പനയ്ക്ക് ലഭ്യമാണ്.

എക്സ്പെങ് എക്സ് ടു

എക്സ്ടു വഹാനം പറക്കുന്നതിന് മുൻപ് ഏറെ നിയമനടപടികളിൽ കുടുങ്ങാൻ സാധ്യതയുണ്ടെന്ന് എക്സ്പെങിന്‍റെ ഓസ്‌ട്രേലിയൻ ഇറക്കുമതിയും വിതരണവും എടുത്ത ട്രൂ ഇവിയുടെ സിഇഒ ജേസൺ ക്ലാർക്ക് സൂചിപ്പിച്ചു. ഏകദേശം $200,000 ഓസ്ട്രേലിയൻ ഡോളർ ആണ് പ്രതീക്ഷിക്കുന്ന വില.

അഡ്രസ് കൊടുത്താൻ പറക്കാം

അഡ്രസ് കൊടുത്താൽ അവിടേക്ക് പറക്കാൻ കഴിയുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ദീർഘദൂര യാത്രകൾ സാധ്യമല്ലാത്തതിനാൽ നദികൾ കടക്കുന്നതു പോലെയെ, ദ്വീപുകളിലേക്ക് ഉള്ള യാത്രയ്ക്കോ അല്ലെങ്കിൽ ഫാമുകളിലേക്ക് ഉള്ള യാത്രകൾക്കോ ഉപയോഗിക്കാമോ എന്നുള്ള അന്വേഷണം ഇതിനോടകം തന്നെ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ, വിദൂര ഡെലിവറി തുടങ്ങിയ ആവശ്യങ്ങൾക്കും ഇതിനെ ഉപയോഗിക്കാം,

സിഡ്‌നിഇവി ഷോയിൽ പ്രദർശിപ്പിച്ച എക്സ് ടു, എക്സ് പെങിന്റെ അഞ്ചാം തലമുറ മോഡലാണെന്ന് പറയപ്പെടുന്നു. ഏകദേശം രണ്ട് മണിക്കൂർ പറക്കൽ സമയം വാഗ്ദാനം ചെയ്യുന്ന നവീകരിച്ച പതിപ്പുകൾ ഭാവിയിൽ ഇതിനെ മാറ്റിസ്ഥാപിക്കുമെന്ന് ക്ലാർക്ക് പറഞ്ഞു.

ബുക്ക് ചെയ്യാം

അനുമതി ലഭിച്ചിട്ടില്ലെങ്കിലും എക്സ് ടു ഓർഡർ ചെയ്യാനുള്ള സൗകര്യം ഓസ്ട്രേലിയയിൽ ലഭ്യമാണ്. ട്രൂ ഇവിയുടെ ഓസ്‌ട്രേലിയൻ വെബ്‌സൈറ്റ് വഴി പ്രാദേശികമായി ഓർഡർ ചെയ്യാം. റീഫണ്ട് ചെയ്യാവുന്ന $100 ഡെപ്പോസിറ്റ് ഉപയോഗിച്ച് ഓർഡർ ചെയ്യാം.

SCROLL FOR NEXT