കൊളംബോ: വനിതാ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയ– ശ്രീലങ്ക മത്സരം കനത്ത മഴ മൂലം ടോസ് പോലും ഇടാൻ സാധിക്കാതെ ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ആദ്യ മത്സരത്തിൽ ഇന്ത്യയോട് ശ്രീലങ്ക തോറ്റിരുന്നു. എന്നാൽ ന്യൂസീലൻഡിനെ വീഴ്ത്തിയായിരുന്നു ഓസ്ട്രേലിയയുടെ വരവ്. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. ശ്രീലങ്കയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴയാണ് പെയ്യുന്നത്.