സിഡ്നി: ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളിൽ നടന്ന ആന്റി-ഇമിഗ്രേഷൻ റാലികളിൽ ഇന്ത്യക്കാർക്ക് നേരെയും പ്രതിഷേധമുയർന്നിരുന്നു. ഞായറാഴ്ച, ഓസ്ട്രേലിയയിലെ ഏകദേശം 20 നഗരങ്ങളിൽ ആയിരക്കണക്കിന് പേർ വലിയ കുടിയേറ്റത്തിനെതിരെ പ്രതിഷേധിച്ചു. പ്രധാനമായും ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ടായിരുന്നു ഈ പ്രതിഷേധം.
ഓസ്ട്രേലിയൻ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ജനിച്ചവർ ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ കുടിയേറ്റ വിഭാഗമാണ് (യുകെയ്ക്ക് ശേഷം). 2023 ജൂൺ മാസത്തെ കണക്കുകൾ പ്രകാരം, ഓസ്ട്രേലിയയിൽ ഏകദേശം 8.4 ലക്ഷം ഇന്ത്യക്കാർ താമസിക്കുന്നു. ഇത് ആകെ ജനസംഖ്യയുടെ 3.2% മാത്രമാണ്.
പ്രതിഷേധക്കാർ ഉയർത്തുന്ന പ്രധാന ആരോപണം, ഉയർന്നുവരുന്ന ജീവിതച്ചെലവ്, വീടുകളുടെ അഭാവം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്ക് കുടിയേറ്റക്കാരാണ് കാരണമെന്ന്. 2000-നുശേഷം ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സ്ഥിരമായി വർദ്ധിച്ചുവെന്നും കണക്കുകൾപറയുന്നു. റ്റ വ്യക്തമാക്കുന്നു.
പ്രതിഷേധ സംഘാടകരായമാർച്ച് ഫോർ ഓസ്ട്രേലിയ പുറത്തിറക്കിയ പ്രചാരണ പത്രികയിൽ ഇന്ത്യൻ സമൂഹത്തെ നേരിട്ട് പരാമർശിക്കുകയും "5 വർഷത്തിൽ കൂടുതൽ ഇന്ത്യക്കാർ, 100 വർഷം കൊണ്ട് വന്ന ഗ്രീക്കുകളും ഇറ്റാലിക്കാരും ചേർന്നതിലും കൂടുതലാണ്" എന്ന അടിക്കുറിപ്പ് നൽകി.
പ്രതിഷേധങ്ങളിൽ നാഷണൽ സോഷ്യലിസ്റ്റ് നെറ്റ്‌വർക്ക് (എൻഎസ്എൻ) എന്ന നവനാസി ഗ്രൂപ്പിന്റെ അംഗങ്ങൾ പങ്കെടുത്തു. ഫെഡറൽ എംപി ബോബ് കാറ്ററിന്റെ കാറ്റേഴ്സ് ഓസ്ട്രേലിയൻ പാർട്ടിയിലെ ചില നേതാക്കൾ എൻഎസ്എൻ നേതാവ് തോമസ് സീവലിനൊപ്പം ചിത്രീകരിക്കപ്പെട്ടു. സീവൽ ഗ്രൂപ്പ് ഓസ്ട്രേലിയയിലെ യഥാർത്ഥ നിവാസികളായ ആബോറിജിനികളുടെ സമ്മേളനത്തെ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് നയിക്കുന്ന ലേബർ സർക്കാർ ഈ പ്രതിഷേധങ്ങൾക്ക് പിന്നിൽ നയോ-നാസി ഗ്രൂപ്പുകളാണെന്ന് ആരോപിച്ചു.