(9 News)
Western Australia

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; സ്ത്രീക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ 28 വയസ്സുള്ള അമ്മ ആദ്യമായി വീഡിയോ ലിങ്ക് വഴി കോടതിയിൽ ഹാജരായി.

Safvana Jouhar

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ 28 വയസ്സുള്ള അമ്മ ആദ്യമായി വീഡിയോ ലിങ്ക് വഴി കോടതിയിൽ ഹാജരായി. ബാൽഡിവിസിലെ ഒരു വീട്ടിൽ വ്യാഴാഴ്ച രാവിലെ 10.15 ഓടെ, ഒരു സ്ത്രീ വീടിന് മുന്നിൽ നിന്ന് നിലവിളിക്കുന്നത് കേട്ടതായി അയൽക്കാർ അറിയിച്ചതിനെ തുടർന്ന്, അടിയന്തര സേവനങ്ങൾ എത്തി എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. മരണം സംശയാസ്പദമാണെന്ന് കണ്ടെത്തിയ ഡിറ്റക്ടീവുകൾ കുഞ്ഞിന്റെ അമ്മയാണെന്ന് കരുതുന്ന സ്ത്രീയെ ചോദ്യം ചെയ്യാൻ തുടങ്ങി. 28 കാരിയായ അലാന ഗെയിൽ സ്മിത്ത്‌വിക്കിനെ ഫിയോണ സ്റ്റാൻലി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവളുടെ ആരോഗ്യനില ഇപ്പോഴും തൃപ്തികരമാണ്. കൊലപാതകക്കുറ്റം ചുമത്തി, പിന്നീട് കോടതിയിൽ ഹാജരാക്കും.

SCROLL FOR NEXT