ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഡബ്ല്യു.എയിൽ ഇന്ധനവില കുതിച്ചുയരുകയാണ്. ABC News: Mark Bennett
Western Australia

ഇന്ധനവിലയും ഖനനപ്രതിസന്ധിയും; ഇറാൻ യുദ്ധം വെസ്റ്റേൺ ഓസ്‌ട്രേലിയയെ ബാധിക്കുന്നത് ഇങ്ങനെ

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഡബ്ല്യു.എയിൽ ഇന്ധനവില കുതിച്ചുയരുകയാണ്.

Elizabath Joseph

.

പെർത്ത്: പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് തടസ്സപ്പെട്ടതോടെ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഡബ്ല്യു.എയിൽ ഇന്ധനവില കുതിച്ചുയരുകയാണ്. പെർത്തിൽ ഒരു മാസം മുൻപ് ലിറ്ററിന് 1.56 ഡോളറായിരുന്ന പെട്രോൾ വില ഇപ്പോൾ 2.26 ഡോളറിലേക്ക് എത്തിയിരിക്കുന്നു. ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി പല കുടുംബങ്ങളും യാത്രകൾ വെട്ടിക്കുറയ്ക്കുകയും ഒരു കാർ മാത്രം ഉപയോഗിക്കാൻ തീരുമാനിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ലായ ഖനന മേഖലയെയും (Mining) ഇന്ധനക്ഷാമം സാരമായി ബാധിച്ചിട്ടുണ്ട്. ഡീസലിനെ അമിതമായി ആശ്രയിക്കുന്ന ഖനികളിൽ പ്രവർത്തനച്ചെലവ് വർദ്ധിക്കുന്നത് ഉൽപ്പാദനത്തെ ബാധിക്കുന്നു. പ്രമുഖ സ്വർണ്ണ ഖനന കമ്പനിയായ നോർത്തേൺ സ്റ്റാർ റിസോഴ്സസ് തങ്ങളുടെ ഉൽപ്പാദന ലക്ഷ്യം വെട്ടിക്കുറച്ചു. കർഷകരുടെ അവസ്ഥയും സമാനമാണ്; വിതയ്ക്കാനുള്ള ഇന്ധനം ലഭ്യമല്ലാത്തതിനാൽ പലരും കൃഷിപ്പണികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വിനോദസഞ്ചാര മേഖലയിലും ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും നിലവിൽ ബുക്കിംഗുകൾ റദ്ദാക്കപ്പെട്ടിട്ടില്ല.

അതേസമയം, വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഇറാനിയൻ സമൂഹം സമ്മിശ്ര വികാരത്തോടെയാണ് ഈ സാഹചര്യത്തെ കാണുന്നത്. ഇറാനിലുള്ള തങ്ങളുടെ കുടുംബാംഗങ്ങളെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കുമ്പോഴും, നിലവിലെ ഭരണകൂടത്തെ പുറത്താക്കാനുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കത്തെ 'രക്ഷാപ്രവർത്തനം' എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. തങ്ങളുടെ മാതൃരാജ്യം സ്വതന്ത്രമാകുമെന്ന പ്രതീക്ഷയിലാണ് ഇവരിലധികവും. എങ്കിലും ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായത് ഇവരെ മാനസികമായി തളർത്തുന്നുണ്ട്.

SCROLL FOR NEXT