പ്രതിപക്ഷ നേതാവ് ബേസിൽ സെമ്പിലാസ്, perth news
Western Australia

സ്കൂൾ ക്രോസിംഗുകളിൽ വാർഡൻമാരുടെ ക്ഷാമം: 'അപകടകരം' എന്ന് ബാസിൽ സെമ്പിലാസ്

പ്രശ്നപരിഹാരത്തിനായി 17.7 ദശലക്ഷം ഡോളർ ചിലവിൽ സിഗ്നലുകളോട് കൂടിയ 23 പുതിയ ക്രോസിംഗുകൾ സ്ഥാപിക്കുമെന്ന് സർക്കാർ അറിയിച്ചു.

Elizabath Joseph

പശ്ചിമ ഓസ്‌ട്രേലിയയിലെ (WA) സ്കൂൾ ക്രോസിംഗുകളിൽ ട്രാഫിക് വാർഡൻമാരുടെ കുറവ് വർദ്ധിച്ചുവരുന്നത് അതീവ അപകടകരമാണെന്ന് പ്രതിപക്ഷ നേതാവ് ബാസിൽ സെമ്പിലാസ് പറഞ്ഞു. ഇതിന് പരിഹാരമായി അദ്ദേഹം "ക്രോസ്സേഫ്" (Crosssafe) എന്ന പേരിൽ ഒരു പുതിയ ക്യാമ്പയിൻ ആരംഭിച്ചു.

സംസ്ഥാനത്തുടനീളമുള്ള 600-ഓളം സ്കൂൾ ക്രോസിംഗുകൾ നിയന്ത്രിക്കാൻ 750 വാർഡൻമാരെ ആവശ്യമാണെങ്കിലും നിലവിൽ വലിയൊരു കുറവുണ്ട്. ജോലിയിലെ വഴക്കമില്ലായ്മയാണ് (flexibility) പുതിയ ആളുകൾ വരാതിരിക്കാൻ കാരണമെന്ന് 84 വയസ്സുകാരനായ ട്രാഫിക് വാർഡൻ ലിൻഡ്സെ സ്നാഷാൽ ചൂണ്ടിക്കാട്ടി. വിരമിച്ച മുതിർന്ന പൗരന്മാരാണ് ഈ ജോലിയിൽ അധികവും ഏർപ്പെടുന്നത്. അവർക്ക് ആവശ്യമായ സമയക്രമീകരണങ്ങൾ നൽകിയാൽ കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് വരുമെന്ന് സെമ്പിലാസ് പറഞ്ഞു.

അതേസമയം, പ്രശ്നപരിഹാരത്തിനായി 17.7 ദശലക്ഷം ഡോളർ ചിലവിൽ സിഗ്നലുകളോട് കൂടിയ 23 പുതിയ ക്രോസിംഗുകൾ സ്ഥാപിക്കുമെന്ന് സർക്കാർ അറിയിച്ചു. കൂടാതെ സ്കൂൾ മേഖലകളിൽ അമിതവേഗത തടയാൻ പോലീസിന്റെ കർശന പരിശോധനയും ഉണ്ടാകും.

SCROLL FOR NEXT