വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യുതി റീട്ടെയിലർ 15 വർഷത്തിനിടെ ഉപഭോക്താക്കളിൽ നിന്ന് 40 മില്യൺ ഡോളർ അധികമായി ഈടാക്കി. 2009 മുതൽ ഇപ്പോൾ വരെ ബിൽ ഇല്ലാത്ത അക്കൗണ്ടുകൾക്കുപോലും ചില ഉപഭോക്താക്കൾ പണം അടച്ചതായി കണ്ടെത്തിയെന്ന് വെള്ളിയാഴ്ചയാണ് സിനർജി വെളിപ്പെടുത്തിയത്.
ഏകദേശം 1,74,000 ഉപഭോക്താക്കളെയണ് ഇത് ബാധിച്ചത്. എന്നാൽ ഇവരിൽ ഭൂരിഭാഗം പേരും 100 ഡോളറിൽ താഴെ മാത്രമാണ് നഷ്ടം നേരിട്ടത്. അതേസമയം, 467 പേർക്ക് 5,000 ഡോളറിലധികം തിരികെ ലഭിക്കാനുണ്ട്. ഉപഭോക്താക്കളുടെ പണം വേഗത്തിൽ തിരിച്ചുനൽകാനും സ്ഥിതി ശരിയാക്കാനും ഞങ്ങൾ ബാധ്യസ്ഥരാണെന്ന് സിനർജി സിഇഒ കർട്ട് ബേക്കർ അറിയിച്ചു.
സിനർജി തന്നെയാണ് ഈ പിഴവുകൾ ഇക്കണോമിക് റെഗുലേഷൻ അതോറിറ്റിയെ അറിയിച്ചത്. ഇത് ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സ്ഥാപനം അറിയിച്ചു.
ഈ വർഷം സിനർജിയിൽ നിന്ന് മൾട്ടിമില്യൺ ഡോളർ അമിത ചാർജ് ഈടാക്കുന്ന രണ്ടാമത്തെ വെളിപ്പെടുത്തലാണിത്. 2009 മുതൽ ഓട്ടോമാറ്റിക് പേയ്‌മെന്റ് സെന്റർപേ അക്കൗണ്ടുകൾ വഴി 2845 സെന്റർലിങ്ക് ഉപഭോക്താക്കളിൽ നിന്ന് അമിത ചാർജ് ഈടാക്കിയതായി മാർച്ചിൽ സിനർജി വെളിപ്പെടുത്തിയിരുന്നു.