Andrew Chounding
Western Australia

പുനരുപയോഗ ഊർജ്ജ പദ്ധതികൾ: പ്രാദേശിക വിഹിതം നിർബന്ധമാക്കണമെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ

ഗ്നോവൻഗറപ്പ് ,വിക്ടോറിയ പ്ലെയിൻസ് തുടങ്ങിയ പ്രാദേശിക ഭരണകൂടങ്ങളാണ് ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്.

Elizabath Joseph

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ പുതുതായി ആരംഭിക്കുന്ന കാറ്റ്, സൗരോർജ്ജ പദ്ധതികൾ പ്രാദേശിക സമൂഹങ്ങളുടെ വികസനത്തിനായി പ്രത്യേക ഫണ്ട് നൽകണമെന്ന സർക്കാർ നിർദ്ദേശത്തെ തദ്ദേശ സ്ഥാപനങ്ങൾ സ്വാഗതം ചെയ്തു. എന്നാൽ, ഈ സാമ്പത്തിക വിഹിതം നൽകുന്നത് നിലവിൽ ഒരു മാർഗ്ഗനിർദ്ദേശം മാത്രമാണെന്നും ഇത് നിയമപരമായി നിർബന്ധമാക്കണമെന്നുമാണ് ഷയറുകൾ (Shires) ആവശ്യപ്പെടുന്നത്. ഗ്നോവൻഗറപ്പ് (Gnowangerup), വിക്ടോറിയ പ്ലെയിൻസ് തുടങ്ങിയ പ്രാദേശിക ഭരണകൂടങ്ങളാണ് ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്.

പുതിയ മാർഗ്ഗനിർദ്ദേശ പ്രകാരം, പദ്ധതിയുടെ ഉല്പാദന ശേഷി അനുസരിച്ചാണ് കമ്പനികൾ തുക നൽകേണ്ടത്. കാറ്റാടി പാടങ്ങൾക്ക് 10 മെഗാവാട്ട് പദ്ധതിക്ക് 15,000 ഡോളർ മുതൽ 2 ജിഗാവാട്ട് പദ്ധതിക്ക് 1.75 ദശലക്ഷം ഡോളർ വരെ വാർഷിക വിഹിതം നിശ്ചയിച്ചിട്ടുണ്ട്. സൗരോർജ്ജ പദ്ധതികൾക്ക് മെഗാവാട്ടിന് 750 ഡോളർ എന്ന നിരക്കിലാണ് തുക കണക്കാക്കുന്നത്. ഈ തുക പ്രാദേശിക മുൻഗണനകൾ അനുസരിച്ച് വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ ഭരണസംവിധാനം വേണമെന്ന് തദ്ദേശ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ സുസ്ഥിര ഊർജ്ജ ഭാവി കെട്ടിപ്പടുക്കുമ്പോൾ, ഈ പദ്ധതികൾക്ക് ആതിഥ്യമരുളുന്ന പ്രാദേശിക സമൂഹങ്ങൾക്ക് ദീർഘകാല നേട്ടങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഊർജ്ജ മന്ത്രി ആംബർ ജേഡ് സാൻഡേഴ്സൺ പറഞ്ഞു. നിലവിൽ ഇതൊരു നിയമമല്ലെങ്കിലും, ഭാവിയിൽ ഇത് നിർബന്ധമാക്കുന്ന കാര്യം സർക്കാർ പരിഗണിച്ചേക്കും. 40-ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന വാൽഗ (WALGA) ഈ കരട് മാർഗ്ഗനിർദ്ദേശങ്ങളിൽ തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.

SCROLL FOR NEXT