ABC Kimberley: Tom Forrest
Western Australia

ഇന്ധനവിലക്കയറ്റം തിരിച്ചടിയായി; കിംബർലിയിൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതി പരാജയപ്പെടുന്നു

സഞ്ചാരികളെ ആകർഷിക്കാൻ വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ച 6 ലക്ഷം ഡോളറിന്റെ വൗച്ചർ പദ്ധതി (50% ഡിസ്‌കൗണ്ട്) പ്രയോജനം ചെയ്യുന്നില്ലെന്ന് പ്രാദേശിക ടൂറിസം ഓപ്പറേറ്റർമാർ പരാതിപ്പെടുന്നു.

Elizabath Joseph

ഡെർബി (വെസ്റ്റേൺ ഓസ്‌ട്രേലിയ): പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നത് ഓസ്‌ട്രേലിയയിലെ പ്രശസ്തമായ കിംബർലി വിനോദസഞ്ചാര മേഖലയ്ക്ക് കടുത്ത തിരിച്ചടിയാകുന്നു. തണുപ്പുകാലത്ത് പീക്ക് സീസൺ ആരംഭിച്ചിട്ടും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായ സാഹചര്യത്തിൽ, സഞ്ചാരികളെ ആകർഷിക്കാൻ വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ച 6 ലക്ഷം ഡോളറിന്റെ വൗച്ചർ പദ്ധതി (50% ഡിസ്‌കൗണ്ട്) പ്രയോജനം ചെയ്യുന്നില്ലെന്ന് പ്രാദേശിക ടൂറിസം ഓപ്പറേറ്റർമാർ പരാതിപ്പെടുന്നു. ഇന്ധനവില കൂടിയതും പണം ചെലവഴിക്കാനുള്ള ജനങ്ങളുടെ ഭയവുമാണ് വിനോദസഞ്ചാര മേഖലയെ തളർത്തുന്നത്.

മേഖലയിലെ പ്രമുഖ ടൂറിസം ബിസിനസ്സായ 'കിംബർലി ഡ്രീമിംഗ്' നടത്തുന്ന ബെൻ സ്മിത്തിന്റെ അഭിപ്രായത്തിൽ, സർക്കാരിന്റെ ഈ സഹായം വളരെ വൈകിപ്പോയ ഒന്നാണ് (ഇന്ധനച്ചെലവ് പേടിച്ച് സിഡ്‌നി, മെൽബൺ, ബ്രിസ്ബേൻ തുടങ്ങിയ നഗരങ്ങളിലുള്ളവർ ഈ വർഷത്തെ യാത്രകൾ അടുത്ത വർഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. മറ്റൊരു ടൂർ ഓപ്പറേറ്ററായ ബ്രൂസ് ഹാർട്ട്ലി വ്യക്തമാക്കുന്നത്, കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്നും സഞ്ചാരികളുടെ എണ്ണത്തിൽ 70 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയെന്നുമാണ്. മുതിർന്ന സഞ്ചാരികൾ എത്തുമ്പോഴും, കുടുംബങ്ങളായും യുവാക്കളായും എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. 7,000-ത്തോളം ഡോളർ ചിലവ് വരുന്ന ദീർഘദൂര ടൂറുകൾക്ക് സർക്കാരിന്റെ വൗച്ചർ വഴി ലഭിക്കുന്ന ചെറിയ ഇളവുകൾ ജനങ്ങളെ ആകർഷിക്കാൻ പര്യാപ്തമല്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

അതിവിദൂര മലയോര മേഖലകളിൽ തദ്ദേശീയഫോർ-വീൽ ഡ്രൈവ് ടൂറുകൾ നടത്തുന്ന റോണി മോർഗൻ, വൈകി പെയ്ത കനത്ത മഴയും ഇന്ധന പ്രതിസന്ധിയും കാരണം നിരവധി ബുക്കിംഗുകൾ റദ്ദാക്കപ്പെട്ടതായി വ്യക്തമാക്കി. വിമാനക്കൂലി അന്താരാഷ്ട്ര വിമാന ടിക്കറ്റുകളേക്കാൾ ഉയർന്നതാണെന്നതും കിംബർലിയിലേക്കുള്ള യാത്രകളെ ബാധിക്കുന്നു. വെറും വൗച്ചറുകൾ നൽകുന്നതിന് പകരം ജീവിതച്ചെലവ് കുറയ്ക്കാനുള്ള സുസ്ഥിരമായ സാമ്പത്തിക നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും വിദൂര ഗോത്രവർഗ്ഗ മേഖലകളിലെ ടൂറിസത്തെ പ്രത്യേകമായി പിന്തുണയ്ക്കണമെന്നും ടൂറിസം മേഖലയിലുള്ളവർ ആവശ്യപ്പെടുന്നു.

SCROLL FOR NEXT