ABC News: Keane Bourke
Western Australia

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച: ഡബ്ല്യുഎ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വിദഗ്ധർ

മറ്റ് സംസ്ഥാനങ്ങളിൽ 'വർക്കിങ് വിത്ത് ചിൽഡ്രൻ ചെക്ക്' (WWCC) പരാജയപ്പെടുന്നവർക്കും വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ (WA) ജോലി ലഭിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ

Elizabath Joseph

പെർത്ത്: കുട്ടികൾക്കൊപ്പം ജോലി ചെയ്യുന്നവർക്ക് നിർബന്ധമായ 'വർക്കിങ് വിത്ത് ചിൽഡ്രൻ ചെക്ക്' (WWCC) നിയമങ്ങൾ പരിഷ്കരിക്കുന്നതിൽ വെസ്റ്റേൺ ഓസ്‌ട്രേലിയ വരുത്തുന്ന കാലതാമസം സുരക്ഷാ ഭീഷണിയാകുന്നു. 'ഒരിടത്ത് നിരോധിക്കപ്പെട്ടാൽ എല്ലാ സംസ്ഥാനങ്ങളിലും നിരോധനം' (Banned in one, banned in all) എന്ന ദേശീയ നയം നടപ്പിലാക്കാത്ത ഏക സംസ്ഥാനമാണ് ഇപ്പോൾ ഡബ്ല്യുഎ. ഇതിനെ "ലജ്ജാകരം" എന്നാണ് ശിശു സംരക്ഷണ വിദഗ്ധർ വിശേഷിപ്പിച്ചത്.

മറ്റ് സംസ്ഥാനങ്ങൾ ഈ നിയമം നടപ്പിലാക്കിയതോടെ, അവിടെ ക്രിമിനൽ പശ്ചാത്തലം മൂലം ജോലി നിഷേധിക്കപ്പെടുന്നവർക്ക് ഡബ്ല്യുഎയിലെ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് കുട്ടികൾക്കൊപ്പം ജോലി നേടാൻ സാധിക്കും. 2026-ന്റെ തുടക്കത്തിൽ ഈ മാറ്റങ്ങൾ കൊണ്ടുവരാൻ എല്ലാ സംസ്ഥാനങ്ങളും ധാരണയിലെത്തിയിരുന്നെങ്കിലും, ഡബ്ല്യുഎയിൽ ഇതിനായുള്ള ബിൽ ഇപ്പോഴും പാർലമെന്റിന്റെ പരിഗണനയിലാണ്. മെയ് മാസത്തിൽ മാത്രമേ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കപ്പെടുകയുള്ളൂ.

അതേസമയം, കേവലം രേഖാ പരിശോധനകൾ കൊണ്ട് മാത്രം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും സ്ഥാപനങ്ങളിൽ സുരക്ഷിതമായ അന്തരീക്ഷവും പരിശീലനവും ഉറപ്പാക്കണമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് പ്രൊട്ടക്ഷൻ സ്റ്റഡീസ് ഡയറക്ടർ ഡാരിൽ ഹിഗ്ഗിൻസ് പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ അപേക്ഷകൾ പരിഗണിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കാനും ഗാർഹിക പീഡനക്കേസുകൾ ഉൾപ്പെടെയുള്ളവ പരിശോധിക്കാനും സർക്കാർ പുതിയ പഠനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

SCROLL FOR NEXT