Western Australia

ബറപ് പാറച്ചിത്ര സംരക്ഷണം: യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ആദിവാസി പ്രതിനിധി സംസാരിക്കും

മർദതൂണേര സ്വദേശിനിയായ റെയ്‌ലീൻ കൂപ്പറാണ് യുഎൻ കൗൺസിലിനെ അഭിസംബോധന ചെയ്യുന്നത്.

Safvana Jouhar

പിൽബറ: ബറപ് ഉപദ്വീപിലെ ആദിവാസി പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പിൽബറ സ്വദേശിയായ പരമ്പരാഗത ഉടമ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ന് സംസാരിക്കും. മുരുജുഗയിലെ ലോക പൈതൃക പട്ടികയിലുള്ള പാറച്ചിത്രങ്ങൾക്ക് സമീപത്തെ വ്യാവസായിക മലിനീകരണം മൂലം നാശനഷ്ടമുണ്ടായതായി ഓഗസ്റ്റിൽ പുറത്തിറക്കിയ സംസ്ഥാന സർക്കാരിന്റെ മൂന്ന് വർഷത്തെ റിപ്പോർട്ട് സ്ഥിരീകരിച്ചിരുന്നു. എന്നാൽ നിലവിൽ പ്രവർത്തിക്കുന്ന വ്യാവസായിക പദ്ധതികളാണ് നാശത്തിന് കാരണമെന്ന് തെളിയിക്കാനാകില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. മർദതൂണേര സ്വദേശിനിയായ റെയ്‌ലീൻ കൂപ്പറാണ് യുഎൻ കൗൺസിലിനെ അഭിസംബോധന ചെയ്യുന്നത്. പ്രസംഗത്തിന് പിന്നാലെ ഔപചാരിക മനുഷ്യാവകാശ പരാതി നൽകുമെന്നും അവർ അറിയിച്ചു. പാറച്ചിത്രങ്ങൾ സംരക്ഷിക്കുന്നതിനായി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വുഡ്‌സൈഡ് എനർജി പ്രസ്താവനയിൽ വ്യക്തമാക്കി.

SCROLL FOR NEXT