വെസ്റ്റേൺ ഓസ്ട്രേലിയയിൽ എട്ടാമത്തെ സ്റ്റോര്‍ തുറക്കാൻ സ്റ്റാർബക്സ് Starbucks
Western Australia

കഫീൻ പ്രേമികൾക്ക് സന്തോഷ വാർത്ത: വെസ്റ്റേൺ ഓസ്ട്രേലിയയിൽ എട്ടാമത്തെ സ്റ്റോര്‍ തുറക്കാൻ സ്റ്റാർബക്സ്

കഫീൻ പ്രേമികൾക്കായി ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ 6 മുതൽ രാത്രി 8.30 വരെ തുറന്നിരിക്കും.

Elizabath Joseph

കഫീൻ പാനീയങ്ങൾ ഇഷ്ടപ്പെടുന്നവര്‍ സ്ഥിരം സന്ദർശിക്കുന്ന സ്റ്റോറുകളിലൊന്നാണ് സ്റ്റാർബക്സ്. ഇപ്പോഴിതാ, വെസ്റ്റേണ്‍ ഓസ്ട്രേലിയയിൽ തങ്ങളുടെ എട്ടാമത്തെ സ്റ്റോർ തുറക്കുവാൻ പോകുവയാണ് സ്റ്റാർബക്സ്. വാനെറൂ റോഡിലെ ടാപ്പിംഗിൽ ആണ് പുതിയ സ്റ്റോർ വരുന്നത്. ഏറ്റവും പുതിയ കോഫി ഹബ് കഫീൻ പ്രേമികൾക്കായി ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ 6 മുതൽ രാത്രി 8.30 വരെ തുറന്നിരിക്കും.

സ്റ്റാർബക്‌സിന്റെ പ്രിയപ്പെട്ട സീസണൽ പാനീയങ്ങളുടെ ലോഞ്ചുമായി ഒത്തുചേരുന്നതാണ് സ്റ്റോറിന്റെ ഗ്രാൻഡ് ഓപ്പണിംഗ്. ഐസ്ഡ് മാച്ച, ഐസ്ഡ് മാച്ച, സ്‌ട്രോബെറി മാച്ച പോലെയുള്ള ശീതള പാനീയങ്ങൾ വേനലിനെ വരവേൽക്കാൻ മെനുവിലേക്ക് തിരിച്ചുവരും. പെപ്പർമിന്റ് മോക്ക കോൾഡ് ബ്രൂ, ജിൻജർബ്രെഡ് ലാറ്റെ പോലെയുള്ള ഹോളിഡേ ക്ലാസിക്കുകളും ഉണ്ടാകും. ലിമിറ്റഡ് എഡിഷൻ മഗുകൾ, ടംബ്ലറുകൾ, ഫെസ്റ്റീവ് കളക്ഷനുകൾ എന്നിവയും ഗ്രാൻഡ് ഓപ്പണിംഗിന്റെ ഭാഗമായി ലഭ്യമായിരിക്കും.

13 മാസങ്ങൾക്കു മുൻപ് പിയാര വാട്ടേഴ്‌സിൽ ആണ് സ്റ്റാർബക്സ് തങ്ങളുടെ ആദ്യത്തെ വെസ്റ്റേൺ ഓസ്ട്രേലിയ സ്റ്റോർ തുറന്നത്. അതിനുശേഷം, ക്ലാർക്‌സൺ, എല്ലെൻബ്രൂക്ക്, മർഡോക്ക്, മണ്ടുറ, ബീലിയാർ, ബട്ട്‌ലർ എന്നിവിടങ്ങളിൽ കമ്പനി ആറ് സ്റ്റോറുകൾ കൂടി തുറന്നു.

SCROLL FOR NEXT