ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ഇതിഹാസം സാം കെർ സഹ സ്‌പോർട്‌സ് താരം ക്രിസ്റ്റി മെവിസിനെ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വിവാഹം കഴിച്ചു. കെറിന്റെ ജന്മനാടായ പെർത്തിൽ പുതുവത്സരാഘോഷത്തിനിടയിൽ അവർ വിവാഹ പ്രതിജ്ഞകൾ കൈമാറി. ഏകദേശം 120 അതിഥികളുള്ള ഒരു സ്വകാര്യ വീട്ടിലാണ് വിവാഹം നടന്നത്. മെയ് മാസത്തിൽ ദമ്പതികൾ ആദ്യ കുട്ടിയായ ജാഗറിനെ സ്വാഗതം ചെയ്തിരുന്നു.
2021-ലാണ് ഓസ്‌ട്രേലിയൻ ഐക്കണും യുഎസ് ഫുട്‌ബോൾ താരവും ഡേറ്റിംഗിലാവുന്നത്. ടോക്കിയോ ഒളിമ്പിക്‌സിനിടെ, മെവിസ് കെറിനെ മൈതാനത്ത് ആശ്വസിപ്പിച്ചതോടെയാണ് അവരുടെ ബന്ധം പരസ്യമാവുന്നത്. 2023-ൽ അവർ വിവാഹനിശ്ചയം നടത്തി.