Qantas Airways BriYYZ / Wikipedia
Western Australia

റോമിലേക്കുള്ള സർവീസ് നീട്ടി ക്വാണ്ടാസ്; പാരിസ് വിമാനങ്ങളിൽ മാറ്റം

ആഴ്ചയിൽ അഞ്ച് തവണ ഉണ്ടായിരുന്ന സർവീസ് മൂന്നായി കുറയ്ക്കാനാണ് ക്വാണ്ടാസിന്റെ തീരുമാനം. യൂറോപ്പിലെ വിനോദസഞ്ചാര സീസൺ അവസാനിക്കുന്നത് കണക്കിലെടുത്താണ് ഈ മാറ്റങ്ങൾ.

Elizabath Joseph

പെർത്ത്: യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി ക്വാണ്ടാസിന്റെ പുതിയ തീരുമാനം. പെർത്തിൽ നിന്നും ഇറ്റാലിയൻ തലസ്ഥാനമായ റോമിലേക്കുള്ള സീസണൽ സർവീസുകൾ ഒക്ടോബർ അവസാനം വരെ തുടരാൻ വിമാനക്കമ്പനി തീരുമാനിച്ചു. നിലവിൽ ദിവസേനയുള്ള ഈ സർവീസ് യൂറോപ്യൻ വേനൽക്കാലം കഴിയുന്നതോടെ നിർത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

അതേസമയം, പെർത്തിൽ നിന്നും പാരിസിലേക്കുള്ള വിമാന സർവീസുകളുടെ റൂട്ടിൽ കമ്പനി മാറ്റം വരുത്തി. പുതിയ ക്രമീകരണമനുസരിച്ച് ഈ സർവീസ് സിഡ്‌നിയിൽ നിന്നാണ് ആരംഭിക്കുക. എന്നാൽ വിമാനം സിംഗപ്പൂർ വഴിയായിരിക്കും പാരിസിലേക്ക് പറക്കുക.

ഓഗസ്റ്റ് മാസം മുതൽ പാരിസിലേക്കുള്ള സർവീസുകളുടെ എണ്ണത്തിലും കുറവുണ്ടാകും. ആഴ്ചയിൽ അഞ്ച് തവണ ഉണ്ടായിരുന്ന സർവീസ് മൂന്നായി കുറയ്ക്കാനാണ് ക്വാണ്ടാസിന്റെ തീരുമാനം. യൂറോപ്പിലെ വിനോദസഞ്ചാര സീസൺ അവസാനിക്കുന്നത് കണക്കിലെടുത്താണ് ഈ മാറ്റങ്ങൾ.

SCROLL FOR NEXT