പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നിന്ന് യൂറോപ്യൻ യാത്രകൾ എളുപ്പമാകുന്ന വിധത്തിൽ പെർത്ത്- റോം വിമാന സർവീസുകൾ ഇരട്ടിയാക്കി ക്വാണ്ടസ് എയർവേയ്‌സ്. 2026 ലെ വേനൽക്കാല യാത്രകൾ പ്ലാൻ ചെയ്യുവാനും ഫ്ലൈറ്റിന്‍റെ ബുദ്ധിമുട്ടുകളും ടിക്കറ്റ് ക്ഷാമവും ഒഴിവാക്കുവാൻ സഹായിക്കുന്ന നീക്കമാണിത്.
2026 മെയ് 3 മുതൽ ഒക്ടോബർ 23 വരെ, വടക്കൻ വേനൽക്കാലം മുഴുവനും പ്രധാന ഷോൾഡർ സീസണുകളും ഉൾക്കൊള്ളുന്ന നോൺസ്റ്റോപ്പ് പെർത്ത്-റോം റൂട്ട് എട്ട് ആഴ്ച കൂടി നീട്ടുമെന്നാണ് എയർലൈൻ അറിയിച്ചത്. ഇതോടെ തിരക്കേറിയ യാത്രാ കാലയളവിൽ ആഴ്ചയിൽ മൂന്നിൽ നിന്ന് നാല് വിമാനങ്ങളായി ഉയരും, ഇത് 40-ലധികം അധിക സേവനങ്ങളും 10,000-ത്തോളം അധിക സീറ്റുകളും നല്കും.
2022-ൽ ആണ് ക്വാണ്ടാസ് ആദ്യമായി പെർത്ത്-റോം സർവീസ് ആരംഭിച്ചത്. ഇതോടെ ഓസ്‌ട്രേലിയയ്ക്കും കോണ്ടിനെന്റൽ യൂറോപ്പിനും ഇടയിൽ നോൺസ്റ്റോപ്പ് വിമാനങ്ങൾ സർവീസ് നടത്തുന്ന ഏക എയർലൈനായി ഇത് മാറി. അതിനുശേഷം, 70,000-ത്തിലധികം യാത്രക്കാർ ഈ റൂട്ടിൽ യാത്ര ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് യൂറോപ്യൻ സന്ദർശകർക്ക് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലേക്ക് നേരിട്ടുള്ള യാത്രാ സൗകര്യം നല്കുന്നതിനാൽ വിനോദസഞ്ചാരികളും ഈ റൂട്ട് പരമാവധി പ്രയോജനപ്പെടുത്തുന്നു.
വെസ്റ്റേൺ ഓസ്‌ട്രേലിയ പ്രീമിയർ റോജർ കുക്ക് ഈ നീക്കത്തെ സ്വാഗതം ചെയ്തു, വിമാനങ്ങൾ ഓസ്‌ട്രേലിയയുടെ യൂറോപ്യൻ ഗേറ്റ്‌വേ എന്ന സംസ്ഥാനത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തിയെന്ന് പറഞ്ഞു.
QF5- പെർ-റോം ഷെഡ്യൂൾ
2026 മേയ് 3 മുതൽ ജൂൺ 26 വരെ- ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ
ജൂൺ 27 മുതൽ സെപ്റ്റംബർ 26 വരെ- ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ന
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 23 വരെ- ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ എന്നിങ്ങനെയായിരിക്കും.