(9 News)
Western Australia

പെർത്തിലെ പോക്കിമോൻ കാർഡ് മോഷണം; രണ്ട് പേർ അറസ്റ്റിൽ

പെർത്തിലെ അൽസ് കാർഡ് ഷോപ്പിൽ നിന്ന് ഏകദേശം 30,000 ഓസ്‌ട്രേലിയൻ ഡോളർ വിലവരുന്ന പോക്കിമോൻ കാർഡുകൾ മോഷ്ടിച്ചതായാണ് ഇരുവർക്കുമെതിരായ ആരോപണം.

Safvana Jouhar

പെർത്തിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്ന് അപൂർവ ശേഖരണ കാർഡുകൾ മോഷ്ടിച്ചെന്ന കേസിൽ രണ്ട് പേർ അറസ്റ്റിലായി. പെർത്തിലെ അൽസ് കാർഡ് ഷോപ്പിൽ നിന്ന് ഏകദേശം 30,000 ഓസ്‌ട്രേലിയൻ ഡോളർ വിലവരുന്ന പോക്കിമോൻ കാർഡുകൾ മോഷ്ടിച്ചതായാണ് ഇരുവർക്കുമെതിരായ ആരോപണം.

സെപ്റ്റംബർ 21ന് പുലർച്ചെ ജാക്കറ്റും തൊപ്പിയും ധരിച്ച രണ്ട് പേർ കടയിൽ കയറിയതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഉയർന്ന വിലയുള്ള പ്രത്യേക കാർഡുകളാണ് ഇവർ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിനിടെ ഒരാൾക്ക് പരിക്കേറ്റ് രക്തം വാർന്നതായും സംഭവസ്ഥലത്ത് രക്തപ്പാടുകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

തുടർന്ന് അടുത്ത ദിവസം വാർണ്ബ്രോ റെയിൽവേ സ്റ്റേഷനിൽ ഇരുവരെയും പൊലീസ് കണ്ടെത്തി. പൊലീസിനെ കണ്ട് കുറ്റിക്കാട്ടിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും കെ9 യൂണിറ്റിന്റെ സഹായത്തോടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. 42, 54 വയസ്സുള്ള ഇരുവർക്കുമെതിരെ വിവിധ കുറ്റങ്ങൾ ചുമത്തി. ഈ മാസം അവസാനം ഇരുവരും കോടതിയിൽ ഹാജരാകും. മോഷ്ടിച്ച ശേഖരണ കാർഡുകളിൽ ഭൂരിഭാഗവും പൊലീസ് വീണ്ടെടുത്തതായി അറിയിച്ചു.

SCROLL FOR NEXT