പെർത്തിൽ ഒരാഴ്ച നീളുന്ന തണുത്ത കാലാവസ്ഥയ്ക്ക് സാധ്യത 
Western Australia

മഴയും ശക്തമായ കാറ്റും വരുന്നു; പെർത്തിൽ ഒരാഴ്ച നീളുന്ന തണുത്ത കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് BOM

തിങ്കളാഴ്ച മാത്രം നഗരത്തിൽ 10 മില്ലിമീറ്ററോളം മഴ ലഭിച്ചേക്കാം. തീരദേശ മേഖലകളിൽ മണിക്കൂറിൽ 48 മുതൽ 61 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Elizabath Joseph

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ സുഖകരമായ വാരാന്ത്യ കാലാവസ്ഥയ്ക്ക് ശേഷം പുതിയ പ്രവൃത്തി ആഴ്ചയിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. സംസ്ഥാനത്തിലൂടെ പുതിയൊരു കോൾഡ് ഫ്രണ്ട് (Cold front) കടന്നുപോകുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ പെർത്ത് മെട്രോപൊളിറ്റൻ മേഖലയിൽ ശക്തമായ മഴയുണ്ടാകുമെന്ന് ബ്യൂറോ ഓഫ് മീറ്റിയോറോളജി പ്രവചിക്കുന്നു.

തിങ്കളാഴ്ച മാത്രം നഗരത്തിൽ 10 മില്ലിമീറ്ററോളം മഴ ലഭിച്ചേക്കാം. തീരദേശ മേഖലകളിൽ മണിക്കൂറിൽ 48 മുതൽ 61 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പെർത്തിന് പുറമെ ജെറാൾഡ്റ്റൺ, ലാൻസ്‌ലിൻ, ബൺബറി, ആൽബനി, എസ്പരാൻസ് തുടങ്ങിയ തീരദേശ നഗരങ്ങളിലും കാറ്റ് ശക്തമാകും. ചൊവ്വാഴ്ച മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും, ബുധനാഴ്ച മറ്റൊരു ന്യൂനമർദ്ദ തരംഗം കൂടി എത്തുന്നതോടെ ബുധൻ, വ്യാഴം ദിവസങ്ങളിലും ചാറ്റൽമഴ തുടരും. ആഴ്ചയുടെ തുടക്കത്തിൽ പെർത്തിൽ താപനില 9 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും, വെള്ളി, ശനി ദിവസങ്ങളിൽ അന്തരീക്ഷം തെളിയുമെങ്കിലും ചെറിയ തോതിൽ മഴസാധ്യത നിലനിൽക്കുന്നുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി

SCROLL FOR NEXT