WA Land Release to Add 50000 Homes in Northern Suburbs Steve Doig/ Unsplash
Western Australia

വീടുനിർമ്മാണത്തിന് ഭൂമി; 50 വർഷത്തിൽ 8000 ഹെക്ടർ, അംഗീകാരം

അടുത്ത 50 വർഷത്തിനിടെ 8,000 ഹെക്ടറിലധികം ഭൂമി വികസനത്തിനായി നല്കും.ഇതുവഴി വാനറൂ, മറിജിനിയപ്, ഗ്നാൻഗാര, ജാൻഡബപ്, പിൻജാർ എന്നിവിടങ്ങളിൽ 50,000 വീട് ഉൾപ്പെടുന്ന 150,000 പേരുടെ വാസസ്ഥലം രൂപപ്പെടും

Elizabath Joseph

പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയുടെ ഭാഗമായ പെർത്തിന്‍റെ വടക്കൻ ഭാഗത്ത് ഭവന നിർമ്മാണത്തിന് ഭൂമി ലഭ്യമാക്കാനുള്ള പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. വെസ്റ്റേൺ ഓസ്ട്രേലിയുടെ പ്രധാനമന്ത്രിയായ റോജർ കുക്കിന്‍റെ ദീർഘകാല പദ്ധതികളിലൊന്നാണിത്. ഇതിന്‍റെ ഭാഗമായി മൂന്ന് പ്രാദേശിക ഘടനാ പദ്ധതികൾക്ക് അംഗീകാരം നൽകി.

Read More: പത്തിലൊരാൾ മില്യണയർ, സമ്പന്നരുടെ എണ്ണത്തിൽ ഓസ്ട്രേലിയ മുന്നില്‍

അടുത്ത 50 വർഷത്തിനിടെ 8,000 ഹെക്ടറിലധികം ഭൂമി വികസനത്തിനായി നല്കും.ഇതുവഴി വാനറൂ, മറിജിനിയപ്, ഗ്നാൻഗാര, ജാൻഡബപ്, പിൻജാർ എന്നിവിടങ്ങളിൽ 50,000 വീട് ഉൾപ്പെടുന്ന 150,000 പേരുടെ വാസസ്ഥലം രൂപപ്പെടും. ഭാവിയിലെ സമൂഹങ്ങൾക്കുള്ള സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് പ്രാദേശിക ഘടനാ പദ്ധതികളോടെ, ഘടനാ പദ്ധതിയെ 28 പ്രദേശങ്ങളായി തിരിച്ചിരിക്കുന്നു.

മറിജിനിയപ്പിലെ ആദ്യ ഘട്ടം സ്റ്റോക്ക്‌ലാൻഡ് കമ്പനിയുടെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. 123 ഹെക്ടറിൽ 2,000 വീടുകൾ അടങ്ങുന്ന ഗ്രെവിളിയ എസ്റ്റേറ്റ് ആണ് ഇവനിടെ വരുന്നത്. വിവിധ തരത്തിലുള്ള വീടുകൾക്കും ടൗൺഹൗസുകൾക്കും ഇടംനൽകുന്ന ഈ കമ്യൂണിറ്റിയിൽ സ്‌കൂളുകൾ, ഷോപ്പിങ് സെന്ററുകൾ, മറിജിനിയപ്പ് റെയിൽവേ സ്റ്റേഷൻ എന്നിവയും ഭാവിയിൽ വരും.

Read Also: സിഡ്നി മൂടൽമഞ്ഞ്; അഡലെയ്‌ഡ് വിമാന സർവീസുകൾ ഉൾപ്പെടെ തടസ്സപ്പെട്ടു

പുതിയ പാർക്കുകളും, പ്രകൃതിദത്ത വനഭൂമിയും, കളിസ്ഥലങ്ങളും ഉൾപ്പെടുത്തി പൊതു തുറന്ന സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. പ്രാദേശികമായ അടിസ്ഥാനസൗകര്യങ്ങൾ, റോഡുകൾ, ജലസേചന സംവിധാനം എന്നിവക്കായി പ്രത്യേക ഇൻഫ്രാസ്ട്രക്ചർ പ്ലാനും തയ്യാറാക്കപ്പെടുന്നു.

സംസ്ഥാന ഗവൺമെന്റിന്റെ കിഴക്കൻ വണ്ണേറൂ ഡിസ്ട്രിക്റ്റ് സ്ട്രക്ചർ പ്ലാൻ പ്രദേശത്തെ മൂന്ന് സ്ഥലങ്ഹൾ അടുത്തിടെ വെസ്റ്റേൺ ഓസ്‌ട്രേലിയൻ പ്ലാനിംഗ് കമ്മീഷൻ വിതരണം ചെയ്യാൻ അംഗീകരിച്ചിരുന്നു.

പെർത്തിന്റെ വടക്കൻ ഭാഗത്തുള്ള ആയിരക്കണക്കിന് പുതിയ വീടുകൾക്കായി ഭൂമി തുറന്നുകൊടുക്കാനുള്ള കുക്ക് ഗവൺമെന്റിന്റെ ദീർഘകാല പദ്ധതിയുടെ ആദ്യഘട്ടമാണിത്.

SCROLL FOR NEXT