പെർത്ത്: നഗരത്തിലെ സിനിമാ പ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത. വലിയ സ്ക്രീനിൽ സിനിമയിലെ ദൃശ്യങ്ങൾക്ക് ജീവന് പകരുന്ന കാഴ്ചകളിലേക്ക് തുറക്കുന്ന ഐ മാക്സ് പെർത്തിൽ എത്തുന്നു. ഈ ഡിസംബർ മധ്യത്തിൽ ഹോയ്റ്റ്സ് കരൂസൽ (HOYTS Carousel) ലേസർ സ്‌ക്രീനോടുകൂടിയ ഒരു പുതിയ IMAX® തുറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്്
ഓസ്‌ട്രേലിയയിലെ വിക്ടോറിയ, ന്യൂ സൗത്ത് വേൽസ്, വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി നാല് പുതിയ ഐമാക്സ് സ്‌ക്രീനുകൾ തുടങ്ങുന്നതിന്റെ ഭാഗമാണിത്. വർഷത്തിലെ ഏറ്റവും വലിയ സിനിമകളായ Wicked: For Good (നവംബർ 20), Zootopia 2 (നവംബർ 27), Avatar: Fire and Ash (ഡിസംബർ 18) എന്നിവ റിലീസിന് തൊട്ടുമുമ്പ് തുറക്കാനാണ് പദ്ധതിയെന്ന് അധികൃതർ പറഞ്ഞു.
പെർത്തിൽ അവസാനമായി ഐമാക്സ് സിനിമ 2000 ഡിസംബറിൽ നോർത്ത് ബ്രിഡ്ജ് ലേക്ക് സ്ട്രീറ്റ് ബിൽഡിംഗിൽ തുറന്നുവെങ്കിലും പക്ഷേ വെറും രണ്ടുവർഷത്തിനകം, 2002 ജൂണിൽ അത് അടച്ചു പൂട്ടുകയായിരുന്നു. നിലവിൽ ഈ സ്ഥലം പ്ലാനറ്റ് റോയലെ എന്റർടെയ്ൻമെന്റ് ഹബ്ബായി മാറിയിട്ടുണ്ട്.
“ ക്രിസ്റ്റൽ-ക്ലിയർ 4 കെ പ്രൊജക്ഷൻ, നെക്സ്റ്റ് ജെന്‍ കൃത്യതയുള്ള ശബ്‌ദം, ആഴത്തിലുള്ള കോൺട്രാസ്റ്റ്, ലീൻ-ബാക്ക് കസേരകൾ മുതൽ പൂർണ്ണമായ റീക്ലൈനറുകൾ വരെയുള്ള ഇരിപ്പിടങ്ങൾ എന്നിങ്ങനെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.