പഴ്സിൽ സൂക്ഷിച്ചത് ഒന്നും രണ്ടും കോടിയല്ല, 25 മില്യൺ ഡോളർ. ഒരു നാട് മുഴുവനും വിജയിയെ തിരയുമ്പോൾ ഈ ബഹളങ്ങളൊന്നും അറിയാതിരുന്ന വിജയി ഇപ്പോൾ ജീവിതം മാറ്റിമറിച്ച സമ്മാനം ലഭിച്ച ആവേശത്തിലാണ്. ബൂറഗൂണിലെ ഗാർഡൻ സിറ്റി ലോട്ടറി സെന്ററിൽ നിന്ന് ടിക്കറ്റ് വാങ്ങിയ അൻപതുകാരനാണ് ആണ് ഭാഗ്യശാലി.
ഒക്ടോബർ 9-നുള്ള $50 ദശലക്ഷം സമ്മാനമുള്ള ടിക്കറ്റ് തന്റെ പണപ്പെട്ടിയിൽ കഴിഞ്ഞ ആഴ്ചകളായി സൂക്ഷിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ലോട്ടറിയടിച്ചത് $25,000 ആണെന്ന് കരുതി ആദ്യമായി പരിശോധിച്ചെങ്കിലും, ലോട്ടറിവെസ്റ്റിന്റെ ഓഫീസ് സന്ദർശിച്ചപ്പോൾ ആണ് വൻതുകയായ $25 ദശലക്ഷമാണെന്ന് മനസിലായത്. “ഈ വിജയം വിശ്വസിക്കാൻ കഴിയുന്നില്ല,” അദ്ദേഹം പറഞ്ഞു. എന്റെ സഹോദരങ്ങളെയും കുടുംബത്തെയും ഇതിൽ പങ്കെടുപ്പിച്ച് ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു.