പെർത്ത്: വൈദ്യുതി തകരാറിനെ തുടര്‍ന്ന് അടച്ച പെർത്ത് ഹൈസ്കൂൾ ഇന്ന് വീണ്ടും തുറക്കും. വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിനായി മൂന്ന് ദിവസം അടച്ചതിനു ശേഷമാണ് പെർത്ത് ഹൈസ്കൂൾ വ്യാഴാഴ്ച വീണ്ടും തുറക്കുന്നത്.
തിങ്കളാഴ്ചയാണ് സ്കൂളിൽ വൈദ്യുതി തകരാർ റിപ്പോര്‍ട്ട് ചെയ്തത്. ആവർത്തിച്ചുള്ള പ്രശ്നം കാരണം സ്കൂൾ രണ്ട് ദിവസത്തേക്ക് കൂടി അടച്ചിരുന്നു, എന്നാൽ കഴിഞ്ഞ 24 മണിക്കൂറായി സ്ഥിരമായ വൈദ്യുതി വിതരണം ഉണ്ടായിരുന്നതായും ഇപ്പോൾ പ്രശ്നം പരിഹരിച്ചതായും പെർത്ത് ആൻഡ് കിൻറോസ് കൗൺസിൽ അറിയിച്ചു.
2023 ഫെബ്രുവരിയിൽ നിര്‍മ്മാണം ആരംഭിച്ച സ്കൂൾ 80 മില്യൺ ഡോളർ ചെലവിലാണ് പൂർത്തിയാക്കിയത്.