നഗരമേഖലയിൽ ആശ്വാസമുണ്ടെങ്കിലും ഗ്രാമീണ മേഖലകളിൽമറിച്ചാണ്.  CHUTTERSNAP/ Unsplash
Western Australia

പെർത്തിൽ ഇന്ധനവിലയിൽ നേരിയ കുറവ്; ഗ്രാമീണ മേഖലകളിൽ ദുരിതം തുടരുന്നു

നഗരമേഖലയിൽ ആശ്വാസമുണ്ടെങ്കിലും ഗ്രാമീണ മേഖലകളിൽ (Regions) സ്ഥിതി മറിച്ചാണ്.

Elizabath Joseph

പെർത്ത് നഗരത്തിലെ വാഹന ഉടമകൾക്ക് ആശ്വാസമായി ചൊവ്വാഴ്ച (Cheap Tuesday) ഇന്ധനവിലയിൽ നേരിയ കുറവുണ്ടാകുമെന്ന് ഫ്യൂവൽ വാച്ച് (Fuel Watch) അറിയിച്ചു. തിങ്കളാഴ്ച ലിറ്ററിന് ശരാശരി 2.56 ഡോളറായിരുന്ന പെട്രോൾ വില ചൊവ്വാഴ്ച 2.45 ഡോളറായി കുറയും. നഗരത്തിലെ പലയിടങ്ങളിലും വിലയിൽ നേരിയ മാറ്റമുണ്ടാകുമെങ്കിലും മിഡിൽ ഈസ്റ്റിലെ സംഘർഷം കാരണം ആഗോള വിപണിയിലുണ്ടായ എണ്ണ പ്രതിസന്ധി ഇപ്പോഴും വില 2 ഡോളറിന് മുകളിൽ തന്നെ നിലനിർത്തുകയാണ്.

നഗരമേഖലയിൽ ആശ്വാസമുണ്ടെങ്കിലും ഗ്രാമീണ മേഖലകളിൽ (Regions) സ്ഥിതി മറിച്ചാണ്. അവിടെ ഇന്ധനവില വീണ്ടും ഉയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പെർത്തിൽ ലിബർട്ടി (Liberty) പമ്പുകളിലാണ് ഏറ്റവും കുറഞ്ഞ നിരക്കായ 2.35 ഡോളറിൽ ഇന്ധനം ലഭ്യമാകുന്നത്. അതേസമയം കാൽടെക്സ് (Caltex) പമ്പുകളിൽ ലിറ്ററിന് 2.59 ഡോളർ വരെയാണ് ഈടാക്കുന്നത്. ഡീസൽ വിലയിലും വർദ്ധനവുണ്ട്; പെർത്തിൽ ഡീസൽ ലിറ്ററിന് ശരാശരി 2.75 ഡോളറിന് മുകളിലായിരിക്കും ചൊവ്വാഴ്ചത്തെ വില.

മിഡിൽ ഈസ്റ്റിലെ യുദ്ധം വിതരണ ശൃംഖലയെ ബാധിക്കുമെന്നും പടിഞ്ഞാറൻ ഓസ്‌ട്രേലിയ ഇതിൽ നിന്ന് മുക്തമല്ലെന്നും പ്രീമിയർ റോജർ കുക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വിലയിൽ കൂടുതൽ വ്യതിയാനങ്ങൾ ഉണ്ടായേക്കാം. ഇന്ധനക്ഷാമം നേരിടാനുള്ള മുൻകരുതലുകൾ സർക്കാർ സ്വീകരിച്ചുവരികയാണ്.

SCROLL FOR NEXT