പെർത്ത് നഗരം Nathan Hurst/ Unsplash
Western Australia

പതിവ് ഒക്ടോബറിനേക്കാൾ തണുപ്പും ചൂടും, വ്യത്യസ്ത കാലാവസ്ഥയുമായി പെര്‍ത്ത്

ഒക്ടോബറിലെ സ്ഥിരം മഴയുടെ അളവിനേക്കാൾ കൂടുതലാണ് ഇതുവരെ ഇവിടെ ലഭിച്ചതെന്നാണ് കാലാവസ്ഥാ കണക്കുകൾ

Elizabath Joseph

പെർത്ത്: പതിവില്ലാത്ത വിധത്തിൽ കാലാവസ്ഥാ മാറ്റത്തിലൂടെ കടന്നു പോവുകയാണ് പെർത്ത്. ഒക്ടോബർ മാസം അവസാനിക്കുവാൻ ഒരു ദിവസം പോലും ബാക്കിയില്ലാത്ത അവസരത്തില്‍ ശരാശരിയേക്കാൾ കൂടുതൽ ഈർപ്പവും തണുപ്പും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബറിലെ സ്ഥിരം മഴയുടെ അളവിനേക്കാൾ കൂടുതലാണ് ഇതുവരെ ഇവിടെ ലഭിച്ചതെന്നാണ് കാലാവസ്ഥാ കണക്കുകൾ പറയുന്നത്.

ബ്യൂറോ ഓഫ് മെറ്റീരിയോളജി പ്രകാരം, ഈ മാസം ഇതുവരെ 52.2 മില്ലിമീറ്റർ മഴ പെയ്തു, ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും ലഭിച്ച മഴ കൂടി ചേർത്താൽ അന്തിമ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്ന് ബ്യൂറോ കാലാവസ്ഥാ നിരീക്ഷകൻ ജെസീക്ക ലിംഗാർഡ് പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ലഭിച്ച മഴയുടെ ആകെത്തുക 47.6 മില്ലിമീറ്ററും നഗരത്തിലെ ദീർഘകാല ഒക്ടോബർ ശരാശരി 39.5 മില്ലിമീറ്ററും നഗരം ഇതിനകം മറികടന്നു.

ഇതുവരെ, പെർത്തിലെ ശരാശരി പരമാവധി താപനില 22.7C ആണ് - ദീർഘകാല ശരാശരിയായ 23.5C നേക്കാൾ അല്പം താഴെയും കഴിഞ്ഞ വർഷത്തെ ഇതേ സമയത്തേക്കാൾ രണ്ട് ഡിഗ്രി കുറവുമാണ്. കഴിഞ്ഞ വർഷം ഏറ്റവും തണുപ്പുള്ള ദിവസം വെറും 18 ഡിഗ്രി മാത്രമായിരുന്നു; ഈ വർഷം ഏറ്റവും തണുപ്പുള്ള ദിവസം വെറും 17.2 ഡിഗ്രിയിലേക്ക് മാറി.

പെർത്തിലെ ഏഴ് ദിവസത്തെ പ്രവചനം

വെള്ളിയാഴ്ച: 13C-24C, മഴ വർദ്ധിക്കുന്നു

ശനി: 14C-21C, മഴ

ഞായർ: 9C-25C, വെയിൽ

തിങ്കൾ: 13C-30C, വെയിൽ

ചൊവ്വ: 19C-27C, മഴ

ബുധൻ: 14C-24C, മഴ

SCROLL FOR NEXT