ഗ്രീൻസ് സെനറ്റർ ജോർഡൻ സ്റ്റീൽ-ജോൺ  
Western Australia

ഓസ്‌ട്രേലിയൻ ഗ്രീൻസ് സെനറ്റർ ജോർഡൻ സ്റ്റീൽ-ജോൺ പാർട്ടി യോഗങ്ങളിൽനിന്ന് അവധിയെടുത്തു

തനിക്കെതിരായ ആരോപണങ്ങൾ സ്റ്റീൽ-ജോൺ നിഷേധിച്ചു. പരാതികളിൽ നീതിയുക്തവും സ്വതന്ത്രവുമായ നടപടിക്രമം ഉറപ്പാക്കുന്നതിനായി വിഷയം വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഗ്രീൻസിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.

Safvana Jouhar

ഓസ്‌ട്രേലിയൻ ഗ്രീൻസ് സെനറ്റർ ജോർഡൻ സ്റ്റീൽ-ജോൺ പരാതികളെ തുടർന്ന് പാർട്ടി യോഗങ്ങളിൽനിന്ന് അവധിയെടുത്തു. പരാതികളിൽ സ്വതന്ത്ര അന്വേഷണം നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. തനിക്കെതിരായ ആരോപണങ്ങൾ സ്റ്റീൽ-ജോൺ നിഷേധിച്ചു. പരാതികളിൽ നീതിയുക്തവും സ്വതന്ത്രവുമായ നടപടിക്രമം ഉറപ്പാക്കുന്നതിനായി വിഷയം വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഗ്രീൻസിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി. പരാതികളുടെ വിശദാംശങ്ങളോ അന്വേഷണത്തിന്റെ പരിധിയോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

SCROLL FOR NEXT