അമ്മ ജെന്നി ഒ'ബൈർൺ, ഉച്ചയ്ക്ക് 12.40 ഓടെ ടെർമിനൽ 3 ന് പുറത്ത് അവനെ അവസാനമായി കണ്ടത്.  (Facebook)
Western Australia

വിമാനത്തവളത്തിൽ നിന്ന് 25ക്കാരനെ കാണാതായി

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പിൽബാര മേഖലയിലെ ഒരു പോസ്റ്റിംഗിലേക്കുള്ള വിമാനത്തിൽ കയറാൻ കഴിയാതെ വന്നതിനെ തുടർന്ന് 25 വയസ്സുള്ള ഒരു FIFO ജീവനക്കാരനെ കാണാതായി.

Safvana Jouhar

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പിൽബാര മേഖലയിലെ ഒരു പോസ്റ്റിംഗിലേക്കുള്ള വിമാനത്തിൽ കയറാൻ കഴിയാതെ വന്നതിനെ തുടർന്ന് 25 വയസ്സുള്ള ഒരു FIFO ജീവനക്കാരനെ കാണാതായി. ഖനി സൈറ്റിൽ ജോലി ആരംഭിക്കുന്നതിനായി ശനിയാഴ്ച കരാത്തയിലേക്കുള്ള വിമാനത്തിൽ കയറാൻ വില്യം കാർട്ടർ കെൽംസ്‌കോട്ടിൽ നിന്ന് പെർത്ത് വിമാനത്താവളത്തിലേക്ക് എത്തിയിരുന്നു. അമ്മ ജെന്നി ഒ'ബൈർൺ, ഉച്ചയ്ക്ക് 12.40 ഓടെ ടെർമിനൽ 3 ന് പുറത്ത് അവനെ അവസാനമായി കണ്ടത്. കാണാതാകുന്നതിന് മുമ്പ് (പെർത്ത് വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ്) കെൽംസ്‌കോട്ട് ഡോമിൽ അവർ ഒരുമിച്ച് എടുത്ത ഒരു ഫോട്ടോ അമ്മ പങ്കിട്ടു. അതിനുശേഷം മകനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. എന്നാൽ അദ്ദേഹം ഒരിക്കലും വിമാനത്തിൽ യാത്രയും ചെയ്തിട്ടില്ല. കാർട്ടറിന് ഏകദേശം 174 സെന്റീമീറ്റർ ഉയരവും മെലിഞ്ഞ ശരീരവും തവിട്ട് നിറമുള്ള മുടിയും നീലക്കണ്ണുകളുമുണ്ട്. കാർട്ടറെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്ന ആർക്കും 131 444 എന്ന നമ്പറിൽ പോലീസിനെ ബന്ധപ്പെടേണ്ടതാണ്.

SCROLL FOR NEXT