പെര്‍ത്ത് മൃഗശാല- പ്രതീകാത്മക ചിത്രം Jessy Tan/ Unsplash
Western Australia

ഫാദേഴ്സ് ഡേ: പിതാക്കന്മാർക്ക് പെർത്ത് മൃഗശാലയിൽ സൗജന്യ പ്രവേശനം

പെർത്ത് മൃഗശാല എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ തുറന്നിരിക്കും

Elizabath Joseph

പെർത്ത്: ഫാദേഴ്സ് ഡേ ആഘോഷിക്കാൻ വ്യത്യസ്തമായ അവസരം ഒരുക്കി പെർത്ത് മൃഗശാല. സെപ്റ്റംബർ 7 ഞായറാഴ്ച എല്ലാ അച്ഛന്മാർക്കും സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്തുകൊണ്ട് പെർത്ത് മൃഗശാല പിതൃദിനം ആഘോഷിക്കുന്നു. പെർത്തിലെ ഏറ്റവും വന്യവും കൗതുകകരവുമായ ഒരിടത്ത് ഒരുദിവസം ആഘോഷിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അടുത്ത ഞായറാഴ്ച ഇവിടേക്ക് വരാം.

മെംഫിസ് ദി സതേൺ വൈറ്റ് റിനോ, ഗിബ്ബൺ കയാക്ക് തുടങ്ങിയ മൃഗശാലയിലെ കരുത്തരായ മൃഗപിതാക്കന്മാരെ കാണുവാനുള്ള അവസരം കൂടിയാണിത്. ഈ വർഷം, ഫാദേഴ്‌സ് ഡേ ഭീഷണി നേരിടുന്ന ജീവികളുടെ ദിനത്തിലാണ് വരുന്നത്, മൃഗശാലയുടെ സംരക്ഷണ ദൗത്യത്തിന്റെയും ജീവിവർഗ സംരക്ഷണ പ്രജനന പരിപാടികളിൽ 'അച്ഛന്മാരുടെ' പങ്കിന്റെയും പ്രതീകാത്മക ഓർമ്മപ്പെടുത്തലാണിത്.

ഞായറാഴ്ച പെർത്ത് മൃഗശാലയിലേക്ക് വരുന്ന ഏതൊരു അച്ഛനും പ്രധാന ഗേറ്റുകളിലൂടെ പ്രവേശിക്കാം, ടിക്കറ്റ് വില നല്കേണ്ടതില്ല. പെർത്ത് മൃഗശാല എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ തുറന്നിരിക്കും. കൂടുതൽ വിവരങ്ങൾ www.perthzoo.wa.gov.au എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

SCROLL FOR NEXT