Australia

വെതർ ബോംബ്: ശക്തമായ മഴ, കാറ്റ്, തിരമാല മുന്നറിയിപ്പ്

കൊടുങ്കാറ്റ് വെറും 24 മണിക്കൂറിനുള്ളിൽ 22 മുതൽ 24 hPa വരെ തീവ്രമാകുമെന്ന് പ്രതീക്ഷിക്കുന്നത്.

Safvana Jouhar

അടുത്ത ആഴ്ച ആദ്യം ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് ശക്തമായ ഒരു ശൈത്യകാല കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. ഇത് മൂന്ന് വർഷത്തിനിടയിലെ ആദ്യത്തെ ഈസ്റ്റ് കോസ്റ്റ് ലോ ആയി മാറാൻ സാധ്യതയുണ്ട്. കൊടുങ്കാറ്റ് വെറും 24 മണിക്കൂറിനുള്ളിൽ 22 മുതൽ 24 hPa വരെ തീവ്രമാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ പ്രതിഭാസത്തെ കാലാവസ്ഥാ നിരീക്ഷകർ "വെതർ ബോംബ്" അല്ലെങ്കിൽ "ബോംബ് സൈക്ലോൺ" എന്ന് വിളിക്കുന്നു. പ്രത്യേകിച്ച് ന്യൂ സൗത്ത് വെയിൽസ് തീരത്ത്, കൊടുങ്കാറ്റോടുക്കൂടി അതിശക്തമായ മഴയും ശക്തമായ തിരമാലകളും ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

അതേസമയം വടക്കൻ ക്വീൻസ്‌ലാൻഡിലും തെക്കൻ സംസ്ഥാനങ്ങളിലും ഈ വാരാന്ത്യത്തിൽ മഴ ആരംഭിക്കും. എന്നാൽ കിഴക്കൻ തീരത്തിന് സമീപം ചൊവ്വാഴ്ചയോടെ, ന്യൂന മർദ്ദം രൂപപ്പെടും. അതിനാൽ ഈ രണ്ട് വ്യത്യസ്ത കാലാവസ്ഥാ പ്രതിഭാസങ്ങൾ ഒരുമിച്ച് വരുന്നത് കൊണ്ട് തിങ്കളാഴ്ച മുതൽ അതിശക്തമായ മഴ പ്രതീക്ഷിക്കാം. കോറൽ, ടാസ്മാൻ കടലുകളിൽ പതിവിലും കൂടുതൽ ചൂടുള്ള സമുദ്ര താപനില കൊടുങ്കാറ്റിന് ശക്തി പകരും, ഇത് മഴയും കാറ്റിന്റെ തീവ്രതയും വർദ്ധിപ്പിക്കും. ചില പ്രദേശങ്ങളിൽ വെറും രണ്ട് ദിവസത്തിനുള്ളിൽ 200 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. ഇത് വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു. ക്വീൻസ്‌ലാൻഡ്, ന്യൂ സൗത്ത് വെയിൽസ്, കിഴക്കൻ വിക്ടോറിയ എന്നിവിടങ്ങളിലെ നിവാസികൾ ജാഗ്രത പാലിക്കാനും അടിയന്തര ഘട്ടങ്ങൾക്കായി തയ്യാറെടുക്കാനും കാലാവസ്ഥ നിരീക്ഷർ നിർദ്ദേശം നൽകി.

SCROLL FOR NEXT