(9 News)
Victoria

വധൂവരന്മാർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു

രണ്ട് കാറുകൾ കൂട്ടിയിടിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തി.

Safvana Jouhar

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മെൽബണിലെ വടക്കുകിഴക്കൻ മേഖലയിലെ ഡയമണ്ട് ക്രീക്കിൽ വധൂവരന്മാർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞു. രണ്ട് കാറുകൾ കൂട്ടിയിടിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തി. പോലീസ് എത്തിയപ്പോൾ, ഒരു വാഹനം റോഡിന്റെ മധ്യത്തിൽ മറിഞ്ഞിരിക്കുന്നതായും വിവാഹ അലങ്കാരങ്ങൾ ഉള്ളിൽ കാണാവുന്ന നിലയിലായിരുന്നു. വധൂവരന്മാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ആരും വാഹനങ്ങളിൽ കുടുങ്ങിയിട്ടില്ല. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. മറ്റ് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

SCROLL FOR NEXT