വിക്ടോറിയൻ പ്രീമിയർ ജസീന്ത അലൻ തന്റെ ഭർത്താവ് യോറിക് പൈപ്പർ ഇന്നലെ രാവിലെ ബെൻഡിഗോയിലെ ഒരു സൂപ്പർമാർക്കറ്റിലേക്കുള്ള യാത്രാമധ്യേ മദ്യപിച്ച് വാഹനമോടിച്ചതായി വെളിപ്പെടുത്തി. ഒരു റാൻഡം ബ്രീത്ത് ടെസ്റ്റിൽ യോറിക് പൈപ്പറിന്റെ രക്തത്തിൽ 0.05 ശതമാനം ആൽക്കഹോൾ അംശം കണ്ടെത്തിയതിനെ തുടർന്ന് സ്ഥലത്തുതന്നെ പിഴ ചുമത്തുകയും ജനുവരി 16 മുതൽ മൂന്ന് മാസത്തേക്ക് ലൈസൻസ് അസാധുവാക്കുകയും ചെയ്തു.
തന്റെ ഭർത്താവ് തലേന്ന് വൈകുന്നേരം ഒരു പ്രാദേശിക പബ്ബിൽ കുടുംബത്തോടൊപ്പം മകന്റെ ജന്മദിനം ആഘോഷിക്കുകയും രാത്രി ഏകദേശം 8 മണിയോടെ വീട്ടിലേക്ക് പോകുകയും ചെയ്തതായി അലൻ പറഞ്ഞു. "ഇന്നലെ രാവിലെ എന്താണ് സംഭവിച്ചതെന്ന് യോറിക് എന്നോട് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. പൈപ്പർ ആരോഗ്യപ്രശ്നത്തിന് കഴിക്കുന്ന മരുന്നുകളിൽ മദ്യം കലർന്നിട്ടുണ്ടെന്ന് അവർ പറഞ്ഞു.തലേന്ന് രാത്രിയിലെ ആൽക്കഹോൾ അടങ്ങിയ മദ്യം കഴിച്ചതിന്റെ ഫലമായി, പിറ്റേന്ന് രാവിലെ അദ്ദേഹം വാഹനമോടിക്കാൻ പാടില്ലായിരുന്നു, അലൻ പറഞ്ഞു. അദ്ദേഹത്തിന് അത് മനസ്സിലായി, എനിക്ക് അത് മനസ്സിലായി, ഇതിൽ ഞങ്ങൾ രണ്ടുപേർക്കും ശരിക്കും ഖേദമുണ്ട്.-എന്ന് പ്രീമിയർ വ്യക്തമാക്കി.
RBT-യിൽ നിർത്തുന്നതിന് മുമ്പ്, സ്പ്രിംഗ് ഗല്ലി റോഡിലെയും കാർപെന്റർ സ്ട്രീറ്റിലെയും ടി-കവലയിൽ വെച്ച് പൈപ്പർ ഒരു ചെറിയ അപകടത്തിൽപെട്ടുവെന്നും അവർ പറഞ്ഞു. അപകടത്തിൽ ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടില്ലെന്നും ദമ്പതികൾ വിശദാംശങ്ങൾ കൈമാറിയെന്നും അവർ പറഞ്ഞു.