സെനറ്റർ ലിഡിയ തോർപ്പ് (AAP Image)
Victoria

സെനറ്ററെ ശല്യപ്പെടുത്തി ഇമെയിലുകളും ഫോൺ കോളുകളും; ഒരാൾക്കെതിരെ കേസ്

ഒരു ഫെഡറൽ പാർലമെന്റേറിയനെ ഉപദ്രവിക്കാൻ കാരേജ് സർവീസ് ഉപയോഗിച്ചതിന് 32 കാരനായ നവ-നാസിയായാ സ്റ്റെഫാൻ എറാക്ലിയസിനെതിരെ AFP കുറ്റം ചുമത്തി.

Safvana Jouhar

സെനറ്റർ ലിഡിയ തോർപ്പിന് ശല്യപ്പെടുത്തുന്ന ഇമെയിലുകളും ഫോൺ കോളുകളും അയച്ചതായി ആരോപിച്ച് വിക്ടോറിയൻ സ്വദേശിയായ ഒരാൾക്കെതിരെ കേസെടുത്തു. ഒരു ഫെഡറൽ പാർലമെന്റേറിയനെ ഉപദ്രവിക്കാൻ കാരേജ് സർവീസ് ഉപയോഗിച്ചതിന് 32 കാരനായ നവ-നാസി സ്റ്റെഫാൻ എറാക്ലിയസിനെതിരെ AFP കുറ്റം ചുമത്തി. എംപിയുടെ ഓഫീസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

മെർൻഡയിലെ അറസ്റ്റ് ചെയ്തയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ, ഉദ്യോഗസ്ഥർ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. എംപിയുടെ ഇലക്‌ട്രൽ ഓഫീസിന് പുറത്തുള്ള പതാക അയാൾ വികൃതമാക്കിയതായും പോലീസ് ആരോപിക്കുന്നു. ഭീഷണിപ്പെടുത്തുന്നതിനും, ഉപദ്രവിക്കുന്നതിനും അല്ലെങ്കിൽ അപമാനിക്കുന്നതിനും ഒരു കാരിയേജ് സർവീസ് ഉപയോഗിച്ചുവെന്ന കുറ്റം ചുമത്തി നവംബർ 27 ന് എറാക്ലിയസിനെതിരെ മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. പൊതു വ്യക്തികൾക്കെതിരായ ഭീഷണികളും അക്രമങ്ങളും അത് ഓൺലൈനായോ നേരിട്ടോ ആകട്ടെ, അനുവദിക്കില്ലെന്ന് എഎഫ്‌പി ഉദ്യോഗസ്ഥർ പറഞ്ഞു.

SCROLL FOR NEXT