Victoria

ലേബർ പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ വിക്ടോറിയയിലെ പബുകളിൽ നായ്ക്കൾക്ക് പ്രവേശന അനുമതി

1984-ലെ ഫുഡ് ആക്ടിൽ ഭേദഗതി വരുത്തി, നിലവിലുള്ള നിരോധനം ഒഴിവാക്കുമെന്നാണ് ലേബർ പാർട്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്.

Safvana Jouhar

മെൽബൺ: നവംബറിൽ നടക്കാനിരിക്കുന്ന വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തിയാൽ പബുകൾക്കുള്ളിൽ നായ്ക്കളെ പ്രവേശിപ്പിക്കാൻ അനുവദിക്കുമെന്ന് നിലവിലെ കാരൾ (Carroll) ലേബർ സർക്കാർ പ്രഖ്യാപിച്ചു. ഇതിനായി 1984-ലെ ഫുഡ് ആക്ടിൽ ഭേദഗതി വരുത്തി, നിലവിലുള്ള നിരോധനം ഒഴിവാക്കുമെന്നാണ് ലേബർ പാർട്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. പബുകളുടെ ഫ്രണ്ട് ബാറുകൾ, ഡൈനിംഗ് റൂമുകൾ എന്നിവിടങ്ങളിലേക്ക് നായ്ക്കളെ പ്രവേശിപ്പിക്കുന്നതിനും ആ സമയത്ത് ഭക്ഷണം വിളമ്പുന്നതിനും വേണ്ടിയുള്ള വിശദമായ ചർച്ചകൾ ഉടൻ നടക്കുമെന്ന് പാർട്ടി വ്യക്തമാക്കി. "പാട്ടുകളും ഭക്ഷണവിഭവങ്ങളും വരുന്ന ആളുകളെയും തീരുമാനിക്കുന്നത് പബ ഉടമകളാണ്. അങ്ങനെയെങ്കിൽ നായ്ക്കളെ അകത്തേക്ക് പ്രവേശിപ്പിക്കണമോ എന്ന് തീരുമാനിക്കാനുള്ള അവകാശവും അവർക്ക് തന്നെ നൽകണം," ലേബർ പാർട്ടി പ്രതിനിധികൾ വ്യക്തമാക്കി.

നായ്ക്കൾക്കുള്ള അനുമതിക്ക് പുറമെ, പബുകളുടെ പ്രവർത്തന സമയം പുലർച്ചെ 3 മണി വരെ നീട്ടാൻ അനുവദിക്കുമെന്നും ലേബർ പാർട്ടി തിരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ പുലർച്ചെ 1 മണിക്ക് ശേഷം പബുകൾ തുറന്നു പ്രവർത്തിക്കാൻ കടുത്ത നിയമനടപടികളും അനുമതികളും ആവശ്യമാണ്. എന്നാൽ ലേബർ പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയാൽ പുലർച്ചെ 3 മണി വരെ പ്രവർത്തിക്കാനുള്ള "സ്വയമേവയുള്ള അവകാശം" (automatic right) നിയമനിർമ്മാണത്തിലൂടെ നടപ്പിലാക്കുമെന്നും സർക്കാർ അറിയിച്ചു.

‘Metro M Australia’ വാട്ട്‌സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

SCROLL FOR NEXT