Landline: Tim Lee
Victoria

റോഡുകളിലെ കുഴിയടയ്ക്കൽ ഇരട്ടിയാക്കും; 352 ദശലക്ഷം ഡോളർ അധിക പദ്ധതി പ്രഖ്യാപിച്ച് വിക്ടോറിയ

ഗീലോംഗ് റിംഗ് റോഡ്, വെസ്റ്റേൺ ഹൈവേ, കാൽഡർ ഹൈവേ, പ്രിൻസസ് ഹൈവേ തുടങ്ങിയ പ്രധാന പാതകൾക്ക് മുൻഗണന നൽകി മഴ കുറയുന്നതോടെ ജോലികൾ ആരംഭിക്കും

Elizabath Joseph

മെൽബൺ: വിക്ടോറിയയിലെ റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിനുള്ള പദ്ധതികൾ ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് പ്രീമിയർ ബെൻ കരോൾ ജനുവരി അവസാനത്തോടെ സംസ്ഥാനത്തെ പ്രധാന പാതകളിലെയും ഗ്രാമീണ റോഡുകളിലെയും അഞ്ച് ലക്ഷം കുഴികൾ അടച്ചുതീർക്കുമെന്നാണ് സർക്കാരിന്റെ പുതിയ വാഗ്ദാനം. നിലവിൽ റോഡ് അറ്റകുറ്റപ്പണികൾക്കായി നീക്കിവെച്ചിട്ടുള്ള ഒരു ബില്യൺ ഡോളറിന് പുറമെ, അധികമായി 2.5 ലക്ഷം കുഴികൾ കൂടി നികത്തുന്നതിനായി 352 ദശലക്ഷം ഡോളർ കൂടി അനുവദിക്കും.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമായി റോഡുകളുടെ ശോച്യാവസ്ഥ മാറിയ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ സുപ്രധാന നീക്കം. മൂന്ന് ലെവൽ ക്രോസിംഗ് നിർമ്മാണ ജോലികൾ ഒരു വർഷത്തേക്ക് നീട്ടിവെച്ചാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. ഗീലോംഗ് റിംഗ് റോഡ്, വെസ്റ്റേൺ ഹൈവേ, കാൽഡർ ഹൈവേ, പ്രിൻസസ് ഹൈവേ തുടങ്ങിയ പ്രധാന പാതകൾക്ക് മുൻഗണന നൽകി മഴ കുറയുന്നതോടെ ജോലികൾ ആരംഭിക്കും. എന്നാൽ, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർക്കാരിന്റെ വെറും കണ്ണിൽപ്പൊടിയിടൽ മാത്രമാണിതെന്നും മുൻപ് ഫണ്ട് വെട്ടിക്കുറച്ചവരാണ് ഇപ്പോൾ വാഗ്ദാനങ്ങൾ നൽകുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

SCROLL FOR NEXT