മെൽബണിലെ ഫ്രാങ്ക്സ്റ്റൺ ബീച്ചിൽ തിരമാലയിൽപെട്ട് രണ്ട് പേർ മരിച്ചു. വെള്ളത്തിൽ രണ്ട് പേർ അകപ്പെട്ടതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് ഇന്ന് ഉച്ചകഴിഞ്ഞ് അടിയന്തര സേവനങ്ങൾ ഫ്രാങ്ക്സ്റ്റൺ ബീച്ചിലേക്ക് എത്തി. പോലീസ് എയർ വിംഗ് വെള്ളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. വിക്ടോറിയയിൽ 120 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും തീരത്ത് വലിയ തിരമാലകളും ഉണ്ടായതിനെ തുടർന്നാണ് ദുരന്തം സംഭവിച്ചത്. കൊറോണർക്കായി പോലീസ് റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്. മരണപ്പെട്ട പുരുഷന്മാരെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ ബീച്ചുകളിൽ നിന്നും തീരപ്രദേശങ്ങളിൽ നിന്നും മാറിനിൽക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.