പരിക്കേറ്റയാൾക്ക് അടിയന്തര സേവനങ്ങൾ നൽകിയെങ്കിലും അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. 
Victoria

മെൽബണിലെ പടിഞ്ഞാറൻ മേഖലയിൽ വെടിയേറ്റ് ഒരാൾ മരിച്ചു

മൂന്നാമത്തെയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു, ഇപ്പോഴും ഒളിവിലാണ്.

Safvana Jouhar

മെൽബണിലെ പടിഞ്ഞാറൻ മേഖലയിൽ രാത്രിയിൽ ഒരാൾക്ക് വെടിയേറ്റു. സ്ട്രാത്തുല്ലോയിൽ സ്നൈപ്പ് ഡ്രൈവിന്റെയും സ്പാഡ്ഫൂട്ട് പ്ലേസിന്റെയും മൂലയിൽ പുലർച്ചെ 12.40 ഓടെ പോലീസ് ഗുരുതരമായ പരിക്കുകളോടെ 36 വയസ്സുള്ള ഒരാളെ കണ്ടെത്തി. പരിക്കേറ്റയാൾക്ക് അടിയന്തര സേവനങ്ങൾ നൽകിയെങ്കിലും അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. 36 വയസ്സും 63 വയസ്സുള്ള രണ്ട് പേർ ആ പ്രദേശത്തേക്ക് പോയതായും തുടർന്ന് മൂന്നാമത്തെ ആളുമായി തർക്കം ഉടലെടുക്കുകയുമായിരുന്നു. പിന്നാലെ വെടിവെയ്ക്കുകയായിരുന്നു. മൂന്നാമത്തെയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു, ഇപ്പോഴും ഒളിവിലാണ്. ഉൾപ്പെട്ട എല്ലാവർക്കും പരസ്പരം അറിയാമെന്നും, വിവരങ്ങൾ ഉള്ളവർ മുന്നോട്ട് വരാൻ ആവശ്യപ്പെടുന്നുണ്ടെന്നും പോലീസ് പറയുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

SCROLL FOR NEXT